കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലപാടുകൾ തള്ളി സിനിമാ മേഖലയിലെ പ്രമുഖർ. അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച സഹപ്രവർത്തയ്ക്കുള്ള പിന്തുണ ഒരിക്കൽക്കൂടി തങ്ങൾ പരസ്യമായി പ്രഖ്യാപിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കാമറയ്ക്കു മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന 100 പേർ ഒപ്പിട്ട കത്ത് നടീനടൻമാരും സംവിധായകരും എഴുത്തുകാരും അടങ്ങുന്ന സംഘാംഗങ്ങൾ പുറത്തുവിട്ടു. സ്ത്രീവിരുദ്ധത അലങ്കാരമായി കാണുന്ന സംഘടനയാണ് അമ്മയെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.
നടൻമാരായ വിനായകൻ, അലൻസിയർ, സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അൻവർ റഷീദ്, ദിലീഷ് പോത്തൻ, അമൽ നീരദ്, സമീർ താഹിർ, കമൽ, ഷൈജു ഖാലിദ്, വേണു, ഡോ. ബിജു, സുദേവൻ എന്നിവർ പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്.
ചലച്ചിത്ര പ്രവർത്തകരുടെ പ്രസ്താവന…
അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവർത്തയ്ക്കുള്ള പിന്തുണ ഒരിക്കൽ കൂടി ഞങ്ങൾ പരസ്യമായി പ്രഖ്യാപിക്കുന്നു. നിയമപരവും സാമൂഹ്യപരവും തൊഴിൽ പരവുമായ അവളുടെ പോരാട്ടത്തിനും അഭിവാദ്യങ്ങൾ.
ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, ശാരീരികവും ലൈംഗികവും മാനസികവുമായ ക്രൂരപീഢനത്തെ അതിജീവിച്ച് സമൂഹത്തിന് മാതൃകമായ ധീര യുവതിയാണ്. അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന ആ യുവതി, ആരോപണവിധേയനായ നടനെതിരെ നൽകിയിരുന്ന പരാതിയിൽ യാതൊരു നടപടിയും ആ സംഘടന കൈക്കൊണ്ടരുന്നില്ല.
പിന്നീട് ഈ യുവതി ആക്രമിക്കപ്പെടുകയും അതിന്റെ ഉത്തരവാദിത്വം പോലീസ് ഇതേ നടനിൽ ആരോപിക്കുകയും ചെയ്തപ്പോഴാണ് സംഘടനാ നേതൃത്വം പൊതുജനാഭിപ്രായത്തിനു മുന്നിൽ നിൽക്കക്കള്ളിയില്ലാതെ അയാളെ പുറത്താക്കിയത്. ഇത് വെറും ഒരു മുഖം രക്ഷിക്കൽ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നു.
ആക്രമണത്തിനിരയായ യുവതിയുടെ പരാതി ഇപ്പോഴും നിലനിൽക്കുന്പോൾ അതേപ്പറ്റി ഒരക്ഷരം പറയാതെ, അവരെയും അവരോടൊപ്പം നിന്നവരെയും അവഹേളിക്കുന്ന നിലപാടുകൾ കൈക്കൊള്ളുന്ന അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തോടുള്ള അവിശ്വാസം പരസ്യമായി രേഖപ്പെടുത്തി രാജിവച്ച് പുറത്തുവന്ന സുഹൃത്തുക്കൾക്കും ഈ പുരുഷ-ഫ്യൂഡൽ ലോകത്തിന്റെ പൊതു നിലപാടുകൾക്കെതിരെ സ്ത്രീ കൂട്ടായ്മ രൂപവത്കരിച്ച് പോരാടുന്ന മറ്റ് സ്ത്രീ സുഹൃത്തുക്കൾക്കും ഞങ്ങളുടെ ഹാർദ്ദവാഭിവാദ്യങ്ങൾ.
സ്ത്രീവിരുദ്ധമായ നിലപാടുകൾ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിന് തുല്യമാണ്. മറിച്ച് അവർ ഈ നിലപാടുകളെ പിന്തുണക്കുന്നില്ലെങ്കിൽ സംഘടനാ നേതൃത്വത്തിൽ നിന്നും സ്വയം മാറിനിന്ന് തങ്ങളെ തെരഞ്ഞെടുത്ത കേരളസമൂഹത്തിലെ സ്ത്രീകളടക്കമുള്ള ജനങ്ങളോടുള്ള ഉത്തരവാദിത്വവും സാമാന്യമായ ജനാധിപത്യമര്യാദയും ഉയർത്തിപ്പിടിക്കും എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
നിക്ഷിപ്ത താത്പര്യങ്ങൾക്കും ജാതി-മത-ലിംഗ വേർതിരിവുകൾക്കും അതീതമായി ഏവർക്കും സർഗാത്മകമായി ചലച്ചിത്രപ്രവർത്തനം നടത്താൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കണമെന്ന് സർക്കാരിനോടും ചലച്ചിത്ര സംഘടനകളോടും ഞങ്ങൾ ചലച്ചിത്ര പ്രവർത്തകർ അഭ്യർഥിക്കുന്നു.
Signed by:
1.Vinayakan -Actor & Music Director
2. .Vidhu Vincent- Director
3.Revathi -Actor & Director
4.Padmapriya -Actor
5.Parvathy -Actor
6.P Balachandran -Actor & Writer
7.Sajitha Madathil – Actor
8.Aashiq Abu – Director & Producer
9.Rajeev Ravi -Cinematographer & Director
10.Anwar Rasheed -Director & Producer
11.Amal Neerad -Director & Producer
12.Ajithkumar B -Director & Film Editor
13.Madhu Neelakandan -Cinematographer
14.Anvar Ali -Poet & Lyricist
15.Dileesh pothan -Actor &Director
16.Krishnanunni -Sound Engineer
17.Sameer Thahir -Director & Producer
18.Shyju Khalid -Cinematographer & Director
19.Kamal KM -Director
20.Ajayan Adatt -Sound Recordist
21.Ajayan Chalissery -Art Director
22.Venu -Cinematographer & Director
23.Bina Paul Venugopal -Film Editor
24.Asha Joseph -Director & Teacher
25.Manoj Kuroor -Poet & Lyricist
26.Pramod Thomas -Sound Engineer
27.Jayadevan C -Sound Engineer
28.Manoj Kannoth -Film Editor
29.Fauzia fathima- Cinematographer
30.T K Rajeev Kumar -Director
31.Zakariya Muhammed -Director
32.Muhsin Parari -Director
33.K P Sasi -Director , Activist & Cartoonist
34.Binu Mathew -Journalist & Activist
35.Unni Vijayan
36.Leenus KL -Teacher
37.Pradeep Nair
38.Shanet
39.Shini K
40.Prakash Bare -Actor & Producer
41.Gokul Das
42.Unnimaya -Actor & Technician
43.MJ Radhakrishnan -Cinematographer
44.Dr Biju -Director
45.Smijithkumar -Sound Engineer
46.Sudevan -Director
47.Sunny Joseph -Cinematographer
48.Sajan kalathil -Cinematographer
49.Sribala -Director
50.Deedi Damodaran -Writer & Activist
51.Prakash Moorthy
52.Jayesh -Cinematographer
53.Pappu-Cinematographer
54.Suresh Rajan
55.Vinod Veerakumar – Cinematographer
56.John P Varkey -Music Director
57.Joshi Mathew
58.Deepesh
59.Jubith Namradath -Director
60.Sanal Kumar Sasidharan -Director
61.Mazhar Hamsa – Costume Designer
62.Miriam Joseph
63.Archana Padmini -Actor
64.Shehnad Jalal -Cinematographer
65.Ranjith Sankaran -Film Editor
66.Benny Benedict -Teacher & Film Activist
67.Rajasekhar v Das – Social worker & Film Activist
68.Srinda -Actor
69.Sunil Babu
70.Prakash kutty- Cinematographer
71.Sanal George – Sound Recordist and Designer
72.Appu Prabhakar -Cinematographer
73.Sudha KF -Director
74.Arun Varma – Cinematographer
75.Kukku Saritha- Actor
76.Anumol – Actor
77.Shanavas Bavakutty – Director
78.Praveen MK -Film Editor
79.Jain Joseph -Cinematographer, Teacher
80.Mohandas VP -Sound Recordist and Designer
81.Anvar S Kaithadi-Cinematographer
82.P.F Mathews -Writer
83.Praveen Prabhakaran-Cinematographer
84.Davis Manuel-Sound Designer
85.Kani -Actor
86.Pavi Shanker- Publicity Designer
87.Sudeep Joshy-Director
88.CS Venkiteswaran -Film Critic
89.Indu Namboodiri
90.Soumya Sadanandan
91.Sayanora- Singer
92. Alencier ley Lopaz -Actor
93.Ashraf Hamza -Writer
94.Vivek Satchidanandan- Sound Recordist and Designer
95. Ranjith Kuzhoor- Film Editor, Director
96. Sanju Unnithan-Producer
97. Hari Nair – Cinematographer
98. NK Muhammed Koya- Director
99. Priya Nandanan- Director
100. PS Rafeek- Writer