കാഞ്ഞിരപ്പള്ളി: മഴക്കാലം മോഷ്ടാക്കൾക്ക് മുന്പ് ചാകരയായിരുന്നുവെങ്കിൽ ഇക്കുറി പത്തിമടക്കി. ലോകകപ്പ്ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നതു മൂലം പല വീടുകളിലും മത്സരം കഴിഞ്ഞ് പുലർച്ചയോടെയാണ് ഉറങ്ങാൻ കിടക്കുന്നത്.
ടൗണുകളിലെ ക്ലബുകളിലും ഗ്രാമീണമേഖലയിലെ വായനശാലകൾ കേന്ദ്രീകരിച്ചും സംഘങ്ങളായിട്ടാണ് ആളുകൾ മത്സരങ്ങൾ കാണുന്നതിനായി എത്തുന്നത്. പലയിടങ്ങളിലും വീടുകളിൽ പുലർച്ചവരെ ആഘോഷങ്ങളാണ്.
മുന്പ് മഴക്കാലത്ത് നിരവധി കവർച്ച കേസുകളായിരുന്നു വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്നത്.
തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങളിലെ സംഘങ്ങൾ കേരളത്തിലെത്തിയതായി സംശയിക്കുന്നെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദേശം നൽകിരുന്നു. എന്നാൽ, ഒരുമാസത്തിനിടെ യാതൊരു കേസുകളും രജിസ്റ്റർ ചെയ്തിട്ടില്ല. ഫുട്ബോൾ മത്സരങ്ങളും ജനകീയ പോലീസിന്റെ ശ്രദ്ധയും കവർച്ചയ്ക്ക് തടസമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.