കോയന്പത്തൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു. തിരുമലയംപാളയം ജെല്ലിമേട് കാളിമുത്തു മകൻ കനകരാജ് (21) ആണ് അറസ്റ്റിലായത്.
കുട്ടികൗണ്ടൻപതി പുതുകോളനി വെങ്കിടാചലപതിയുടെ മകളും മധുക്കര ഗവണ്മെന്റ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയുമായ 17-കാരിയെയാണ് കനകരാജ് വിവാഹം ചെയ്തത്.
27-ാം തീയതിയാണ് ഇരുവരും വിവാഹിതരായത്. പെണ്‍കുട്ടിയുടെ മുത്തച്ഛന്റെ പരാതിയെ തുടർന്നാണ് കെ.കെ.ചാവടി പോലീസ് കനകരാജിനെ അറസ്റ്റുചെയ്തത്.