പാലോട്: വിവാഹ വാഗ്ദാനം നൽകി പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊച്ചു പനങ്ങോട് നാലു സെന്റ് കോളനിയിൽ സനു എന്ന സനൽ കുമാറാണ് അറസ്റ്റിലായത്. ഇയാളെ നെടുമങ്ങാട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഒന്നര വർഷമായി പെൺകുട്ടിയെ യുവാവ് പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തുടർ പീഡനങ്ങളെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി ഗർഭിണിയായ ശേഷമാണ് വീട്ടുകാർ വിവരമറിയുന്നത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിഐ കെ. ബി. മനോജ് കുമാർ, എസ്ഐ ഭുവനചന്ദ്രൻ നായർ, എഎസ്ഐ അൻസാരി, സിപിഒമാരായ പ്രദീപ്, രാജേഷ്, എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.