ചുവരെഴുത്തില്‍ തുടങ്ങിയ തര്‍ക്കത്തില്‍ പൊലിഞ്ഞത് ഒരു ജീവന്‍! മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​ത്തി​നി​ടെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റു മ​രി​ച്ചു. കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ കെ​മി​സ്ട്രി ബി​രു​ദ വി​ദ്യാ​ർ​ഥി ഇ​ടു​ക്കി വ​ട്ട​വ​ട സ്വ​ദേ​ശി അ​ഭി​മ​ന്യു ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി 12.30 ഓ​ടെ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ ഐ​എം​എ ഗേ​റ്റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. മ​റ്റൊ​രു ര​ണ്ടാം വ​ർ​ഷ ഫി​ലോ​സ​ഫി ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി അ​ർ​ജു​ൻ (19) എ​ന്ന​യാ​ൾ​ക്കും കു​ത്തേ​റ്റി​ട്ടു​ണ്ട്.

ഇ​ദ്ദേ​ഹം എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കോ​ട്ട​യം സ്വ​ദേ​ശി ബി​ലാ​ൽ, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഫ​റൂ​ഖ്, ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി റി​യാ​സ് എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. പി​ടി​യി​ലാ​യ​വ​ർ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

കോ​ള​ജി​ൽ ഇ​ന്ന് ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന​തോ​ട​നു​ബ​ന്ധി​ച്ച് ന​വാ​ഗ​ത​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നാ​യു​ള്ള ചു​വ​രെ​ഴു​ത്ത് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​മ​ന്യു​വി​ന് കു​ത്തേ​റ്റ​ത്.

കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി കോ​ളി​ൽ ന​വാ​ഗ​ത​രെ സ്വാ​ഗ​തം ചെ​യ്തു​ള്ള ചു​വ​രെ​ഴു​ത്ത് സ​ജീ​വ​മാ​യി ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ 40 ഓ​ളം പേ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചു​വ​രെ​ഴു​ത്ത് ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ കോ​ള​ജി​ന്‍റെ ഐ​എം​എ ഗേ​റ്റി​ന് സ​മീ​പം ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​യി​രു​ന്ന അ​ഭി​മ​ന്യു​വും, അ​ർ​ജു​നും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചോ​ളം പേ​രെ കാ​ന്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​താ​നും പേ​ർ എ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. കു​ത്തേ​റ്റ അ​ഭി​മ​ന്യു​വി​നെ ഉ​ട​ൻ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

കോ​ള​ജി​ലെ കാ​ന്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ന്പ​സി​ന് പു​റ​ത്തു നി​ന്നു​ള്ള 20 ഓ​ളം പേ​രാ​ണ് അ​ക്ര​മ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് എ​സ്എ​ഫ്ഐ ആ​രോ​പി​ച്ചു. ഏ​താ​നും നാ​ളു​ക​ളാ​യി കാ​ന്പ​സി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു.

ഇ​തി​ൽ ഇ​വി​ടു​ത്തെ മ​റ്റു വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​മു​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​റ​ത്തു നി​ന്നു​ള്ള​വ​ര​ല്ലാ​തെ ആ​രും കാ​ന്പ​സി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​ല്ലെ​ന്നും എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സ​ച്ചി​ൻ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.

അ​ഭി​മ​ന്യു​വി​ന്‍റെ മൃ​ത​ദേ​ഹം രാ​വി​ലെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. പി​ന്നീ​ട് ഇ​ടു​ക്കി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. എ​സ്എ​ഫ്ഐ ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​ണ് അ​ഭി​മ​ന്യു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ൻ.​മോ​ഹ​ന​ൻ, എം.​സ്വ​രാ​ജ് എം​എ​ൽ​എ, സൈ​മ​ണ്‍ ബ്രി​ട്ടോ തു​ട​ങ്ങി​യ​വ​രും, മ​റ്റു സി​പി​എം, ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ നേ​താ​ക്ക​ളും രാ​വി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു. ചി​കി​ത്സ​യി​ലു​ള്ള അ​ർ​ജു​നെ പു​ല​ർ​ച്ചെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി. ക​ത്തി​ക്കു​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ര​ളി​ന് ഗു​രു​ത​ര​പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും വെ​ന്‍റി​ലേ​റ്റ​റി​ലാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ഠി​പ്പു​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തും. എ​ല്ലാ ഏ​രി​യ ക​മ്മി​റ്റി​ക​ളി​ലും പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന് ഒ​രാ​ഴ്ച​ത്തേ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റി​യി​ച്ചു. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ കൂ​ടാ​തെ 15 ഓ​ളം പേ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്കാ​യി ന​ഗ​ര​ത്തി​ൽ തെ​ര​ച്ചി​ൽ വ്യാ​പ​ക​മാ​ക്കി​യി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

ചു​വ​രെ​ഴു​ത്തി​ൽ തു​ട​ങ്ങി​യ ത​ർ​ക്ക​ത്തി​ൽ പൊ​ലി​ഞ്ഞ​ത് ഒ​രു ജീ​വ​ൻ

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ചു​വ​രെ​ഴു​ത്തി​ൽ തു​ട​ങ്ങി​യ ത​ർ​ക്ക​ത്തി​ൽ പൊ​ലി​ഞ്ഞ​ത് ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ജീ​വ​ൻ. ഇ​ന്ന​ലെ രാ​ത്രി മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടാം വ​ർ​ഷ കെ​മി​സ്ട്രി ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ ഇ​ടു​ക്കി സ്വ​ദേ​ശി അ​ഭി​മ​ന്യു​വി​നാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

കോ​ള​ജി​ലെ കാ​ന്പ​സ് ഫ്ര​ണ്ടു​മാ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കോ​ള​ജി​ലെ മ​തി​ലി​ൽ കാ​ന്പ​സ് ഫ്ര​ണ്ടും എ​സ്എ​ഫ്ഐ​യും മ​ത്സ​രി​ച്ച് ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

എ​സ്എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 40 ഓ​ളം പ്ര​വ​ർ​ത്ത​ക​രാ​ണ് കോ​ള​ജി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​യി​രു​ന്ന​ത്. മ​ത്സ​രം മു​റു​കി​യ​പ്പോ​ൾ ആ​ദ്യം എ​ഴു​തി​യ​തി​നു മേ​ലേ​ക്കൂ​ടി അ​ടു​ത്ത കൂ​ട്ട​ർ എ​ഴു​തി​ത്തു​ട​ങ്ങി. കാ​ന്പ​സ് ഫ്ര​ണ്ട് എ​ന്ന് എ​ഴു​തി​യി​ട​ത്ത് അ​ത് മാ​യ്ക്കാ​തെ വ​ർ​ഗീ​യ എ​ന്നു കൂ​ടി അ​ടു​ത്ത കൂ​ട്ട​ർ എ​ഴു​തി ചേ​ർ​ന്നു.

ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​ന്ന​ലെ കാ​ന്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 20 ഓ​ളം പു​റ​ത്തു​നി​ന്നു​ള്ള​വ​ർ കാ​ന്പ​സി​ന​ക​ത്തേ​ക്ക് എ​ത്തു​ക​യും വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ക്കു​ക​യു​യ​മാ​യി​രു​ന്നു​വെ​ന്ന് എ​സ്എ​ഫ്ഐ ആ​രോ​പി​ച്ചു. ഇ​ന്ന് തു​ട​ങ്ങു​ന്ന അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ന​വാ​ഗ​ത​രെ വ​ര​വേ​ൽ​ക്കാ​നാ​യി ത​യ്യാ​റാ​ക്കി​യ ബോ​ർ​ഡു​ക​ളും കാ​ന്പ​സ് ഫ്ര​ണ്ടു​കാ​ർ ന​ശി​പ്പി​ച്ച​താ​യും എ​സ്എ​ഫ്ഐ ആ​രോ​പി​ച്ചു.

മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ ഐ​എം​എ ഗേ​റ്റി​ന് സ​മീ​പം ചു​വ​രെ​ഴു​ത്ത് ന​ട​ക്ക​വെ​യാ​ണ് അ​ഭി​മ​ന്യു​വി​ന് കു​ത്തേ​റ്റ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടാം​വ​ർ​ഷ ഫി​ലോ​സ​ഫി വി​ദ്യാ​ർ​ഥി​ക്കും കു​ത്തേ​റ്റു. ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​ണ്. അ​ഭി​മ​ന്യു​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. പെ​യി​ന്‍റ് പാ​ത്ര​ങ്ങ​ളും ബ്ര​ഷു​ക​ളും മ​റ്റു കോ​ള​ജി​ന് ചേ​ർ​ന്നു​ള്ള മ​തി​ലി​ന് സ​മീ​പം രാ​വി​ലെ​യും കാ​ണാ​മാ​യി​രു​ന്നു.

കൈവെട്ട് സംഘത്തെ കാമ്പസിൽ കയറ്റില്ലെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: മതനിരപേക്ഷത തകര്‍ക്കാനുള്ള കാമ്പസ് ഫ്രണ്ടിന്‍റെ ആസൂത്രിത നീക്കത്തിന്‍റെ ഭാഗമായാണ് മഹാരാജാസിലെ എസ്എഫ്‌ഐ നേതാവിനെ കൊലപ്പെടുത്തിയതെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ ജോ.സെക്രട്ടറി എം.വിജിന്‍. സമാധാന അന്തരീക്ഷത്തില്‍ മുന്നോട്ട് പോകുന്ന കാമ്പസാണ് മഹരാജാസ് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഇവിടെ ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ കാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും ചേര്‍ന്ന് നടത്തിയ അരും കൊലയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും ഇത്തരം വര്‍ഗീയ ശക്തികളെ കാമ്പസില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്താന്‍ വിദ്യാര്‍ഥി സമൂഹവും പൊതുജനവും തയ്യാറാവണമെന്നും വിജിൻ ആവശ്യപ്പെട്ടു.

Related posts