ത​ട്ടി​ക്കൂ​ട്ട് പ​ണി​യെന്ന് നാട്ടുകാർ;  12 ലക്ഷം രൂപ ചെലവഴിച്ച് 20 ദിവസം മുമ്പ് ടാറിട്ട റോഡ് തകർന്ന് കുണ്ടും കുഴിയുമായി 

തി​രു​വ​ല്ല: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​രാ​റു​കാ​ര​ന്‍റെ​യും ഒ​ത്തു​ക​ളി മൂ​ലം 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 20 ദി​വ​സം മു​മ്പ് ടാ​ർ ചെ​യ്ത റോ​ഡ് വീ​ണ്ടും ത​ക​ർ​ന്നു.

പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ 9, 10 വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന കൂ​ട്ടു​മ്മേ​ൽ – സ്വാ​മി​പാ​ലം റോ​ഡാ​ണ് ടാ​ർ ചെ​യ്ത് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ക​ർ​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ന്‍റെ ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നി​ർ​മാ​ണം.

ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡി​ന്‍റെ തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ​യു​ള​ള ഭാ​ഗ​ത്ത് പ​തി​ന​ഞ്ചോ​ളം കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. റോ​ഡി​ലെ കു​ഴി​ക​ളി​ൽ കെ​ട്ടി നി​ന്നി​രു​ന്ന വെ​ള്ളം നീ​ക്കം ചെ​യ്യാ​തെ ന​ട​ത്തി​യ ത​ട്ടി​ക്കൂ​ട്ട് പ​ണി​യാ​ണ് ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

റോ​ഡി​ന്‍റെ ത​ക​രാ​റു​ക​ൾ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ച ശേ​ഷം മാ​ത്ര​മേ ക​രാ​റു​കാ​ര​ന് തു​ക അ​നു​വ​ദി​ച്ചു ന​ൽ​കൂ​വെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ൻ പ​റ​ഞ്ഞു.

Related posts