സമവായ വഴയിൽ അമ്മ! ദിലീപ് വിവാദത്തിൽ ഒരു വിഭാഗം നടിമാരുടെ പ്രതിഷേധം; ചർച്ചയ്ക്ക് തയാറെന്ന് ഇടവേള ബാബു

കൊച്ചി: ദിലീപ് വിവാദത്തിൽ ഒരു വിഭാഗം നടിമാർ പ്രതിഷേധം ഉയർത്തിയതോടെ താരസംഘടനയായ അമ്മ സമവായ വഴിയിലേക്ക് എത്തി. ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്ത വിഷയം ചർച്ച ചെയ്യാൻ തയാറാണെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പ്രതിഷേധം ഉയർത്തിയ നടിമാരെ അറിയിച്ചു.

വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നൽകിയ രേവതി, പാർവതി, പത്മപ്രിയ എന്നീ നടിമാർക്കാണ് ഇടവേള ബാബു മറുപടി നൽകിയത്.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ അമ്മയുടെ വാർഷിക പൊതുയോഗത്തിലാണ് തിരിച്ചെടുക്കാൻ തീരുമാനിച്ചത്. ഇതോടെ സംഭവം വൻ വിവാദമായി. തീരുമാനത്തിൽ പ്രതിഷേധിച്ച് രമ്യ നന്പീശൻ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, ആക്രമണത്തിന് ഇരയായ നടി എന്നിവർ അമ്മയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തു. തുടർന്നാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂന്ന് നടിമാർ അമ്മ നേതൃത്വത്തിന് കത്ത് നൽകിയത്.

ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിൽ അമ്മയ്ക്കെതിരേ സമൂഹത്തിന്‍റെ വിവിധ കോണുകളിൽ നിന്നും കടുത്ത വിമർശനം ഉയർന്നിരുന്നു. നടിമാർക്കൊപ്പം പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വങ്ങളും നിന്നതോടെ തീരുമാനം പുനപരിശോധിക്കാമെന്ന് അമ്മയ്ക്ക് പറയേണ്ടി വരികയായിരുന്നു.

Related posts