കണ്ണിറ ുക്കലും പിന്നെ സെലിബ്രിറ്റി പരിവേഷവവുമെല്ലാം കഴിഞ്ഞപ്പോൾ അഡാർ ലൗവെന്ന ചിത്രം പുറത്തിറങ്ങുമോ എന്ന കാര്യം സംശയത്തിലാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
മാണിക്യമലരായ… എന്ന ഗാനം ഹിറ്റായതോടെ പ്രിയയ്ക്ക് പ്രാധാന്യം നൽകി ചിത്രം ഒരുക്കണമെന്ന് പ്രൊഡ്യൂസർ ആവശ്യപ്പെട്ടുവെന്നും എന്നാൽ അതിന് സംവിധായകൻ ഒമർ ലുലു സമ്മതിക്കാതെ വന്നതോടെ സിനിമ ചിത്രീകരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നുവത്രേ.
തന്റെ ചിത്രത്തിലെ നായിക നൂറിൻ ആണെന്നും പ്രിയ ജൂനിയർ ആർട്ടിസ്റ്റ് മാത്രമാണെന്നാണ് സംവിധായകൻ പറയുന്നത്. പാട്ട് ഹിറ്റായതോടെ സംവിധായകനും പ്രൊഡ്യൂസറും കൂടി പ്രിയയ്ക്കും റോഷനും കുറച്ചും കൂടി പ്രാധാന്യം നൽകി ചിത്രം ഒരുക്കാൻ തീരുമാനിച്ചു.
എന്നാൽ ഇപ്പോൾ പ്രൊഡ്യൂസർ പറയുന്നത് പ്രിയയെ നായികയാക്കണമെന്നാണ്. എന്നാൽ സംവിധായകൻ ആ തീരുമാനത്തോട് യോജിക്കുന്നുമില്ല. ഇതോടെ 40 ശതമാനം രംഗങ്ങൾ മാത്രം പൂർത്തീകരിച്ച ചിത്രം മുഴുവനായി പൂർത്തീകരിക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണത്രേ.
പ്രിയയെ ചൊല്ലിയുള്ള തർക്കം എങ്ങും എത്താത്തതിനാൽ സിനിമ പുറത്തിറങ്ങുമോയെന്നുള്ള അഭ്യൂഹങ്ങൾ ഇപ്പോഴും തുടരുകയാണ്. എന്നാൽ ചിത്രത്തിന്റെ ലാഭവിഹിതത്തെ കുറിച്ചുള്ള തർക്കമാണ് പ്രതിസന്ധിക്ക് കാരണമെന്ന് അണിയറ സംസാരവും ഉണ്ട്.