മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്ന വിനോദ് കാംബ്ലിയും ഭാര്യയും ചേർന്നു മർദിച്ചുവെന്ന് ബോളിവുഡ് ഗായകൻ അങ്കിത് തിവാരിയുടെ പിതാവ് രാജ് കുമാർ തിവാരി. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ് കുമാർ തിവാരി ബാങ്കുർ നഗർ പോലീസിനു പരാതി നൽകി.
മുംബൈയിലെ മാളിൽ വച്ച് കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ മർദിച്ചുവെന്നാണ് തിവാരി പരാതി നൽകിയിക്കുന്നത്. അതേസമയം ആരോപണങ്ങൾ തള്ളി കാംബ്ലിയും ആൻഡ്രിയയും രംഗത്തെത്തി. മാളിവച്ച് രാജ് കുമാർ തിവാരി ആൻഡ്രിയയോട് മോശമായി പെരുമാറിയെന്നും ഇത് ചോദ്യം ചെയ്തപ്പോൾ തിവാരി ആൻഡ്രിയയെ തള്ളി മാറ്റിയെന്നും കാംബ്ലി പറഞ്ഞു. ഞായറാഴ്ചയായിരുന്നു സംഭവം.
സംഭവത്തിൽ ബാങ്കുർ പോലീസ് അന്വേഷണം നടത്തിവരികയാണ്. കേസിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.