ഹരിപ്പാട്: രാജിവച്ച നഗരസഭ ഉപാദ്ധ്യക്ഷൻ ഇനി സിനിമയിലേക്ക്. മുൻധാരണ പ്രകാരം രാജി വച്ച എംകെ വിജയനാണ് മനോജ് സംവിധാനം ചെയ്യുന്ന ‘വാർത്തകൾ അവിടെ വരെ’ എന്ന സിനിമയിൽ അഭിനയിക്കുന്നത്.
നാട്ടിൻ പുറത്തെ ചായക്കടക്കാരന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലങ്കോട്ടെ സിനിമയുടെ സെറ്റിലേക്ക് പോയി അഭിനയിച്ചിട്ട് തിരികെയെത്തി. ഷിജു വിത്സണ് നായകനായി അഭിനയിക്കുന്ന ഈ പടത്തിൽ നെടുമുടി വേണു, മാമുക്കോയ, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവരും അഭിനേതാക്കളാണ്.
രൗദ്രം എന്ന സിനിമയിൽ ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലും, സിലോണ്‍ എന്ന തമിഴ് സിനിമ, കുട്ടനാടൻ കർഷകൻ എന്ന ഡോക്യുമെന്ററി എന്നിവയിലും അഭിനയിച്ചിട്ടുള്ള എം.കെ. വിജയൻ നഗരസഭയിലെ പതിനാറാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്.