അഡാര്‍ ലൗ എന്ന സിനിമയിലെ കണ്ണിറുക്കൽ രംഗത്തിലൂടെ പ്രശസ്തയായ പ്രിയ പി. വാര്യര്‍ അഭിനയിച്ച ഒരു പരസ്യം പ്രിയയുടെ അഭിനയം മോശമായതിനാൽ പിന്‍വലിച്ചതായി നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ പരസ്യം പിൻവലിച്ചത് അഭിനയം മോശമായതുകൊണ്ടൊന്നുമല്ലെന്ന് കന്പനിയോട് ബന്ധപ്പെട്ടവർ പറയുന്നു. ഐപിഎൽ ക്രിക്കറ്റ് മത്സരത്തിന്റെ സമയത്തായിരുന്നു പരസ്യം പുറത്തുവന്നത്.
പിന്നീട് ആ പരസ്യത്തിന്റെ കാലാവധി തീർന്നതിനാൽ അത് പിൻവലിക്കുകയായിരുന്നു. മാത്രമല്ല പ്രിയയുമായി ഒപ്പിട്ടിരുന്ന കരാറിന്റെ കാലാവധി കഴിഞ്ഞതും പരസ്യം പിൻവലിക്കാൻ കാരണമായി. തമിഴ്, മലയാളം, മറാഠി, ഹിന്ദി, കന്നഡ,ബംഗാളി ഭാഷകളിലാണ് പരസ്യം റിലീസ് ചെയ്തത്.