ഒരുലക്ഷം നല്‍കിയാല്‍ 3.5 ലക്ഷം! കിട്ടുന്ന നല്ല നോട്ടില്‍ പകുതി രമാദേവിക്ക്; പിടിച്ചെടുത്തത് 500 രൂപയുടെ 57 ലക്ഷം രൂപയുടെ കള്ളനോട്ട്; ലഷ്യമിട്ടിരുന്നത് എട്ടു കോടി രൂപയുടെ കള്ളനോട്ട്

ക​ട്ട​പ്പ​ന: ഇ​ടു​ക്കി അ​ണ​ക്ക​ര​യി​ൽ ന​ട​ത്തി​യ ക​ള്ള​നോ​ട്ട് വേ​ട്ട​യെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സീ​രി​യ​ൽ ന​ടി ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ കൊ​ല്ല​ത്ത് നി​ന്ന് ക​ട്ട​പ്പ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം മ​ന​യ​ൻ കു​ള​ങ്ങ​ര തി​രു​മു​ല്ല​വാ​രം ഉ​ഷ​സി​ൽ ര​മാ​ദേ​വി(56)​മ​ക്ക​ളാ​യ സീ​രി​യ​ൽ ന​ടി സൂ​ര്യാ ശ​ശി​കു​മാ​ർ(36)​ശ്രു​തി (29) എ​ന്നി​വ​രെ​യാ​ണു ക​ട്ട​പ്പ​ന പോ​ലീ​സ് കൊ​ല്ല​ത്ത് എ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച അ​ണ​ക്ക​ര​യി​ൽ നി​ന്നു 2.19 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി ലി​യോ​സാം (44),ക​രു​നാ​ഗ​പ്പ​ള്ളി അ​ത്തി​നാ​ട് അ​ന്പി​യി​ൽ കൃ​ഷ്ണ​കു​മാ​ർ(46), പു​റ്റ​ടി അ​ച്ച​ക്കാ​നം ക​ടി​യ​ൻ​കുൽ ര​വീ​ന്ദ്ര​ൻ (58) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​വ​രെ​ചോ​ദ്യ​ചെ​യ്ത​തി​ൽ നി​ന്നാ​ണ് ക​ള്ള​നോ​ട്ട് അ​ച്ച​ടി​ക്കു​ന്ന കേ​ന്ദ്രം മ​ന​സി​ലാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​ടു​ക്കി എ​സ്പി ​കെ ബി ​വേ​ണു​ഗോ​പാ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക​ പോ​ലീ​സ് സം​ഘം കൊ​ല്ല​ത്ത് എ​ത്തി ര​മാ​ദേ​വി​യു​ടെ ആ​ഡം​ബ​ര​വീ​ട് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ട്ടു മാ​സ​മാ​യി ര​മേ​ദേ​വി​യു​ടെ വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ലാ​ണ് അ​ച്ച​ടി കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. എ​ട്ടു കോ​ടി രൂ​പ അ​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു സം​ഘം ല​ഷ്യ​മി​ട്ടി​രു​ന്ന​ത്.

ലി​യോ​സാം ,ക​രു​നാ​ഗ​പ്പ​ള്ളി കൃ​ഷ്ണ​കു​മാ​ർ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് നോ​ട്ട് അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. നോ​ട്ട് അ​ച്ച​ടി​ക്കാ​നു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ര​മാ​ദേ​വി 4.5 ല​ക്ഷം രൂ​പ​സം​ഘ​ത്തി​ന് ന​ൽ​കു​ക​യും ചെ​യ്തു. ഒ​രു​ല​ക്ഷം രൂ​പ ന​ൽ​കി​യാ​ൽ 3.5 ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ​നോ​ട്ടു​ക​ളാ​ണു സം​ഘം ന​ൽ​കി​യി​രു​ന്ന​ത്. കി​ട്ടു​ന്ന ന​ല്ല നോ​ട്ടി​ൽ പ​കു​തി ര​മാ​ദേ​വി​ക്ക് ന​ൽ​ക​ണ​മെ​ന്നാ​ണ് ക​രാ​ർ.

5000 ച​തു​ര​ശ്ര​അ​ടി വ​ലു​പ്പ​മു​ള്ള വീ​ടി​ന്‍റെ മു​ക​ൾ നി​ല ഇ​തി​നാ​യി വാ​ട​ക​യി​ല്ലാ​തെ കൊ​ടു​ത്തു. നോ​ട്ട് അ​ച്ച​ടി​ക്കാ​ൻ വി​ല​കൂ​ടി​യ​പേ​പ്പ​ർ ഹൈ​ദ​രാ​ബാ​ദ്, ബംഗളൂരു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണു എ​ത്തി​ച്ചി​രു​ന്ന​ത്. ലി​യോ​സാ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ധു​നി​ക മി​ഷ്യ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് നോ​ട്ട് അ​ച്ച​ടി​ച്ചി​രു​ന്ന​ത്. 500 രൂ​പ​യു​ടെ 57 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ബി​ജു എ​ന്ന സ്വാ​മി വ​ഴി​യാ​ണ് ര​മാ​ദേ​വി ക​ള്ള​നോ​ട്ട് സം​ഘ​ത്തെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

പ്രി​ന്‍റിം​ഗ് പാ​തി​വ​ഴി​യി​ലാ​യ പേ​പ്പ​റും മെ​ഷി​ന​റി​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. നോ​ട്ട് അ​ച്ച​ടി​ക്ക് സ​ഹാ​യി​ച്ച പ​ന്ത്ര​ണ്ടു പേ​രെ​ക്കൂ​ടി തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഉ​ട​ൻ ഇ​വ​രെ അ​റ​സ്റ്റ്ചെ​യ്യു​മെ​ന്ന് എ​സ് പി ​കെ ബി ​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ര​മാ​ദേ​വി​യു​ടെ വീ​ടി​ന് മു​ന്നി​ൽ ഒ​രു​വ​നി​താ ഐ​ജി താ​മ​സി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഈ ​വീ​ട്ടി​ൽ സീ​രി​യ​ൽ ന​ടി​യു​ള്ള​തി​നാ​ൽ പു​റ​‌ത്തു​നി​ന്ന് വ​രു​ന്ന​വ​രെ ആ​രും ശ്ര​ദ്ധി​ച്ചി​രു​ന്നു​മി​ല്ല.

എ​സ്പി കെ.​ബി വേ​ണു​ഗോ​പാ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ട്ട​പ്പ​ന ഡിവൈഎ​സ്പി ​എ​ൻ സി ​രാ​ജ്മോ​ഹ​ൻ, സിഐ​മാ​രാ​യ വി ​എ​സ് അ​നി​ൽ​കു​മാ​ർ , വി ​ഷി​ബു​കു​മാ​ർ, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തി തൊ​ണ്ടി മു​ത​ൽ ക​ണ്ടെടു​ക്കു​ക​യും തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts