മീനിൽ വിഷമുണ്ടോ എന്നറിയാൻ മ​ത്സ്യം പ​രി​ശോ​ധി​ച്ചു വാ​ങ്ങാ​നു​ള്ള സൗ​ക​ര്യം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​ സമുദ്ര ഫിഷ്മാർട്ടിൽ;  ഇപ്പോൾ നല്ല കച്ചവടമുണ്ടെന്ന് ഉടമകൾ

ക​ടു​ത്തു​രു​ത്തി: വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​ക്കു​ന്ന മ​ത്സ്യ​ത്തി​ൽ അ​പ​ക​ട​കാ​രി​യാ​യ വി​ഷ​വ​സ്തു​ക്ക​ൾ ചേ​ർ​ത്തി​ട്ടു​ണ്ടോ​യെ​ന്ന​റി​യാ​നു​ള്ള സം​വി​ധാ​നം ക​ടു​ത്തു​രു​ത്തി​ക്ക് സ​മീ​പം മു​ട്ടു​ചി​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മു​ദ്ര ഫി​ഷ് മാ​ർ​ട്ടി​ൽ ഏ​ർ​പെ​ടു​ത്തി.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​ത്സ്യ​ത്തി​ൽ അ​മോ​ണി​യ ഉ​ൾ​പെ​ടെ​യു​ള്ള രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത മ​ത്സ്യ​മാ​ണോ വി​ൽ​പ​ന ന​ട​ത്തു​ന്ന​തെ​ന്ന​റി​യാ​ൻ ഒ​രു ക​ട​യി​ൽ സൗ​ക​ര്യം ഏ​ർ​പെ​ടു​ത്തു​ന്ന​തെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

അ​മോ​ണി​യ അ​ട​ക്ക​മു​ള്ള രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത മ​ത്സ്യ വി​ൽ​പ​ന സ​ജീ​വ​മാ​ണെ​ന്ന പ്ര​ച​ാര​ണം ശ​ക്ത​മാ​യ​തോ​ടെ മ​ത്സ്യ​വി​ൽ​പ​ന കു​ത്ത​നെ ഇ​ടി​ഞ്ഞി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് കോ​ട്ട​യം ജി​ല്ല​യി​ലെ മു​ട്ടു​ചി​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മു​ദ്ര ഫി​ഷ് മാ​ർ​ട്ടി​ൽ മ​ത്സ്യം പ​രി​ശോ​ധി​ച്ചു വാ​ങ്ങാ​നു​ള്ള സൗ​ക​ര്യം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യ​ത്.

മ​ത്സ്യ​ത്തി​ൽ ഫോ​ർ​മലി​നോ, അ​മോ​മി​യാ​യോ ഉ​ൾ​പെ​ടെ​യു​ള്ള വി​ഷ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ചേ​ർ​ത്തി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നു​ള്ള പേ​പ്പ​ർ സ്ട്രി​പ്പു​ക​ളാ​ണ് ഇ​വി​ടെ ല​ഭ്യ​മാ​ക്കി​യ​ത്.

സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ഷ​റീ​സ് ടെ​ക്നോ​ള​ജി​യി​ൽ (സി​ഐ​എ​ഫ്ടി) നി​ന്നു​മാ​ണ് ക​ട​യു​ട​മ​ക​ളാ​യ ബി​ജു പോ​ൾ, മാ​ർ​ട്ടി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ ഈ ​സൗ​ക​ര്യം ക​ട​യി​ൽ ല​ഭ്യ​മാ​ക്കി​യ​ത്. ചെ​ക്ക് ഇ​ൻ ഈ​റ്റ് എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ക്കി​യ കി​റ്റി​ൽ 12 പേ​പ്പ​ർ സ്ട്രി​പ്പും രാ​സ​ലാ​യി​നി​യും നി​റം മാ​റു​ന്ന​ത് ഒ​ത്തു നോ​ക്കാ​നു​ള്ള ക​ള​ർ ചാ​ർ​ട്ടും ല​ഭ്യ​മാ​ണ്.

ഒ​രു മാ​സ​മാ​ണ് കി​റ്റി​ന്‍റെ കാ​ലാ​വ​ധി. ക​ട​യി​ൽ മ​ത്സ്യ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്ക് നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷം മ​ത്സ്യം വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

സ​മു​ദ്ര ഫി​ഷ് മാ​ർ​ട്ടി​ൽ മ​ത്സ്യ​ത്തി​ൽ രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്തി​ട്ടു​ണ്ടെ​യെ​ന്ന​റി​യാ​നു​ള്ള സം​വി​ധാ​നം എ​ത്തി​യ​ത​റി​ഞ്ഞ് ഇ​തു നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ൽ വാ​ർ​ഡ് മെ​ന്പ​ർ ജി​ൻ​സി എ​ലി​സ​ബ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ക​ട​യി​ലെ​ത്തി​യി​രു​ന്നു. ഇ​വി​ടെ ഇ​ത്ത​രം സൗ​ക​ര്യം ല​ഭ്യ​മാ​ക്കി​യ​തോ​ടെ ദൂ​രെ​നി​ന്നു പോ​ലും മ​ത്സ്യം വാ​ങ്ങാ​ൻ ആ​ളു​ക​ൾ എ​ത്തിത്തു​ട​ങ്ങി​യെ​ന്ന് ക​ട​യു​ടെ ഉ​ട​മ​ക​ൾ പ​റ​യു​ന്നു

Related posts