നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന പ്രൊജക്ട് പ്രഖ്യാപിച്ചതു മുതൽ ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ ആകാംക്ഷയോടെയാണ് ഓരോ സിനിമ പ്രേമിയും വായിച്ചറിയുന്നത്.
ഇത്തിക്കര പക്കിയായുള്ള മോഹൻലാലിന്റെ അതിഥി വേഷത്തെ പറ്റിയുള്ള റിപ്പോർട്ടു പുറത്തു വന്നപ്പോഴും ചിത്രത്തിൽ നിവിൻ പോളിയുടെയും മോഹൻലാലിന്റെയും ലുക്ക് പുറത്തുവിട്ടപ്പോഴും ഈ ആകാംക്ഷ ഇരട്ടിയാകുകയും ചെയ്തു.
ഇപ്പോഴിത സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ മുതൽ ജൂനിയർ ആർട്ടിസ്റ്റ് വരെയുള്ളവരുടെ ഹെയർ സ്റ്റൈൽ ഉൾപ്പടെയുള്ള ലുക്ക് നിശ്ചയിച്ചതിന്റെ രഹസ്യം വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. കായംകുളം കൊച്ചുണ്ണിയെന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ കൂടിയാണ് ഇത് പുറത്തുവിട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം