കേച്ചേരി: സംസ്ഥാന കൃഷിവകുപ്പിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ചൂണ്ടൽ പഞ്ചായത്തിലെ ചൂണ്ടൽ കൃഷിഭവനിൽ പച്ചക്കറിമേള സംഘടിപ്പിച്ചു. വിവിധയിനം നടീൽ വസ്തുക്കളുടെയും കാർഷിക ഉല്പന്നങ്ങളുടെയും ജൈവ കീട-രോഗനാശിനികളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം, വില്പന, സൗകര്യ പച്ചക്കറി വിത്ത് പാക്കറ്റുകളുടേയും പച്ചക്കറി തൈകളുടേയും വിതരണം എന്നിവയും നടന്നു.
ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. കരീം മേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേഖ സുനിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എസ്. സുമേഷ് വിശദീകരണവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എം. പത്മിനി ടീച്ചർ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ.എ. ഇക്ബാൽ, പ്രീതി സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജയ്സണ്‍ ചാക്കോ, ചൂണ്ടൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി കുയിലത്ത്, എം.കെ. ആന്റണി, ഷൈലജ പുഷ്പാകരൻ, പഞ്ചായത്തംഗങ്ങളായ കെ.പി. രമേഷ്, എം.ബി. പ്രവീണ്‍, ടി.എ. മുഹമ്മദ് ഷാഫി, പി.കെ. സുഗതൻ, യു.വി. ജമാൽ, ഷീജ അശോകൻ, ചൂണ്ടൽ പഞ്ചായത്ത് ആസൂത്രണ സമിതിയംഗം സി.എഫ്. ജെയിംസ്, കൃഷി അസിസ്റ്റന്റ് സ്നേഹ വി. ജോസ് എന്നിവർ പ്രസംഗിച്ചു.