മാഞ്ചസ്റ്റർ: റിക്കാർഡുകളെ സ്റ്റംപ് ചെയ്ത് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ട്വന്റി-20 യിൽ ഏറ്റവും കൂടുതൽ സ്റ്റംപിംഗിന്റെ റിക്കാർഡാണ് ധോണി മറികടന്നത്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20യിലാണ് ധോണി പാക്കിസ്ഥാന്റെ കമ്രാൻ അക്മലിൽനിന്നും റിക്കാർഡ് സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്. 91 മത്സരങ്ങളിൽനിന്ന് 33 പേരെയാണ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. കമ്രാൻ 32 സ്റ്റംപിംഗുകളുമായി ധോണിക്ക് പിന്നാലാണ് ഇപ്പോൾ.
ട്വന്റി-20 യിൽ ഏറ്റവും കൂടുൽ ക്യാച്ച് എടുത്ത വിക്കറ്റ് കീപ്പറെന്ന റിക്കാർഡും ധോണിക്കൊപ്പമാണ്. കുട്ടിക്രിക്കറ്റിൽ 49 ക്യാച്ചുകളാണ് മുൻ നായകന്റെ റിക്കാർഡ് പുസ്തകത്തിലുള്ളത്. കരീബിയൻ വിക്കറ്റ് കീപ്പർ ദിനേഷ് രാംദിൻ (34 ക്യാച്ച്) ആണ് രണ്ടാം സ്ഥാനത്ത്.