നെടുന്പാശേരി: വിമാനത്താവളത്തിൽ 32.8 ലഷം രൂപയുടെ സ്വർണവേട്ട. സൗദി അറേബ്യയിലെ ജിദ്ദയിൽനിന്നും എയർ ഇന്ത്യാ വിമാനത്തിൽവന്ന കണ്ണൂർ സ്വദേശി റഹ്മാനാണു സ്വർണം കൊണ്ടുവന്നത്.
എൽഇഡി ലൈറ്റിനകത്തു 13 കഷണങ്ങളാക്കി 1.044 കിലോ ഗ്രാം സ്വർണമാണു കൊണ്ടുവന്നത്. കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണു സ്വർണം കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
സ്വർണം കണ്ടുകെട്ടി. സ്വർണകടത്തുമായി ബന്ധപ്പെട്ട് ഈ വർഷം ഇതുവരെയായി നിരവധിപേരെ പിടികൂടിയിട്ടുണ്ട്.