ആ​വ​ശ്യ​ത്തി​നു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ല;  തേ​വ​ര ഫെ​റി സ​ർ​വീ​സ് ന​ട​ത്തു​ന്ന ബോ​ട്ടു​ക​ളി​ലെ യാ​ത്ര അ​പ​ക​ട​ക​രം

കൊ​ച്ചി: ആ​വ​ശ്യ​ത്തി​നു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ല, തേ​വ​ര ഫെ​റി സ​ർ​വീ​സ് ന​ട​ത്തു​ന്ന ബോ​ട്ടു​ക​ളി​ലെ യാ​ത്ര അ​പ​ക​ട​ക​രം. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന ബോ​ട്ടു​ക​ളി​ൽ ആ​കെ​യു​ള്ള​ത് ര​ണ്ടോ മൂ​ന്നോ ലൈ​ഫ്ബോ​യ​ക​ൾ മാ​ത്രം. കു​ന്പ​ള​ത്തി​നും നെ​ട്ടൂ​ർ​ക്കു​മാ​ണു തേ​വ​ര ഫെ​റി​യി​ൽ​നി​ന്നു സ​ർ​വീ​സു​ള്ള​ത്. ര​ണ്ടി​ട​ങ്ങ​ളി​ലേ​ക്കും ഒ​രോ ബോ​ട്ടു​ക​ൾ​വീ​ത​മാ​ണു​ള്ള​ത്.

യാ​ത്രി​ക​രു​ടെ തി​ര​ക്കി​ന​നു​സ​രി​ച്ച് ശ​രാ​ശ​രി പ​ത്ത് മി​നി​ട്ട് ഇ​ട​വി​ട്ടാ​ണു സ​ർ​വീ​സ്. ഇ​ത്ത​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ര​ണ്ടു ബോ​ട്ടു​ക​ളി​ലു​മാ​യാ​ണു ആ​കെ വി​ര​ലി​ലെ​ണ്ണാ​വു​ന്ന ലൈ​ഫ്ബോ​യ​ക​ൾ മാ​ത്ര​മു​ള്ള​ത്. ഇ​തി​ൽ ചി​ല​ത് കാ​ല​പ​ഴ​ക്ക​ത്താ​ൽ ന​ശി​ച്ച നി​ല​യി​ലു​മാ​ണ്. മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു നെ​ട്ടൂ​ർ​ക്കു​ള്ള ബോ​ട്ട് സ​ർ​വീ​സ്. ഈ ​ബോ​ട്ടി​ൽ ഏ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി യാ​ത്രാ ചെ​യ്യാ​മെ​ങ്കി​ലും ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണു യാ​ത്ര.

കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന ബോ​ട്ടാ​ണു നി​ല​വി​ൽ നെ​ട്ടൂ​ർ​ക്കു​ള്ള സ​ർ​വീ​സി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തു പ​ല​പ്പോ​ഴും പ​ണി​മു​ട​ക്കു​ന്നു​ണ്ടെ​ന്നും യാ​ത്രി​ക​ർ പ​രാ​തി പ​റ​യു​ന്നു. സ​ർ​വീ​സ് നി​ല​ച്ചാ​ൽ നെ​ട്ടൂ​രു​കാ​ർ കി​ലോ മീ​റ്റ​റു​ക​ൾ റോ​ഡ് മാ​ർ​ഗം സ​ഞ്ച​രി​ച്ചു​വേ​ണം ന​ഗ​ര​ത്തി​ലെ​ത്താ​ൻ. ബോ​ട്ട് സ​ർ​വീ​സാ​ണെ​ങ്കി​ൽ ഏ​താ​നും മി​നി​ട്ടു​ക​ൾ​ക്ക​കം തേ​വ​ര ഫെ​റി​യി​ലെ​ത്തി​ച്ചേ​രാം. കു​ന്പ​ള​ത്തി​നു സ​ർ​വീ​സ് ന​ട​ത്തു​ന്ന​തു സ്വ​കാ​ര്യ ബോ​ട്ടാ​ണ്.

നേ​ര​ത്തേ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ബോ​ട്ട് കാ​ല​പ​ഴ​ക്ക​ത്തെ​ത്തു​ട​ർ​ന്നു മാ​റ്റി​യി​രു​ന്നു. പി​ന്നീ​ട് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​ന്പാ​ണു പു​തി​യ ബോ​ട്ട് എ​ത്തി​ച്ച​ത്. ഏ​ഴ് രൂ​പ​യാ​ണു മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള ചാ​ർ​ജ്. വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടു രൂ​പ വീ​ത​വും ന​ൽ​ക​ണം.

നേ​ര​ത്തേ സ​ർ​വീ​സ് ന​ട​ത്തി​കൊ​ണ്ടി​രു​ന്ന ബോ​ട്ടി​നേ​ക്കാ​ൾ ചാ​ർ​ജ് കൂ​ടു​ത​ലാ​ണെ​ന്ന പ​രാ​തി​ക​ൾ നി​ല​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും സ​ർ​വീ​സ് ന​ട​ത്തു​ന്ന​തു പു​തി​യ ബോ​ട്ടാ​ണ​ല്ലോ എ​ന്ന​തു മാ​ത്ര​മാ​ണു യാ​ത്ര​ക്കാ​രു​ടെ ആ​ശ്വാ​സം. ന​ഗ​ര​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലേ​ക്കു വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ എ​ത്തു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ നൂ​റു​ക​ണ​ക്കി​നു​പേ​രാ​ണ് ഈ ​സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​ണ് യാ​ത്രി​ക​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യു​ള്ള​ത്. ഈ ​സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​മു​ണ്ട്. കാ​ല​വ​ർ​ഷം ക​ലി​തു​ള്ളു​ന്ന ഈ ​സ​മ​യ​ത്ത് ആ​വ​ശ്യ​ത്തി​നു സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ ബോ​ട്ടു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​തി​നു തു​ല്യ​മാ​ണ്.

Related posts