ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തോ​ടും  തൊ​ഴി​ലാ​ളി​ക​ളോ​ടും സർക്കാർ  നീ​തി പു​ല​ർ​ത്തി​യി​ല്ലെന്ന് എ.എ അസീസ്

കൊല്ലം :എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തി​ന് തൊ​ട്ടു​മു​ന്പ് മു​ത​ൽ ഏ​ക​ദേ​ശം 500 ൽ ​പ​രം ഫാ​ക്ട​റി​ക​ൾ പൂ​ട്ടി​കി​ട​ക്കു​ക​യാ​ണ്. പൂ​ട്ടി​കി​ട​ക്കു​ന്ന ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ തു​റ​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ വാ​ഗ്ദാ​നം. അ​ധി​കാ​ര​ത്തി​ൽ വ​ന്ന് 3 വ​ർ​ഷം തി​ക​യു​ന്പോ​ഴും കാ​ഷ്യു കോ​ർ​പ്പ​റേ​ഷ​ന്‍റെ​യും കാ​പ്പ​ക്സി​ന്‍റെ​യും ഫാ​ക്ട​റി​ക​ൾ പോ​ലും മു​ട​ക്ക​മി​ല്ലാ​തെ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ പോ​ലും ക​ഴി​ഞ്ഞി​ട്ടി​ട്ടില്ലെന്ന് എ.എ അസീസ്.

കാ​ഷ്യു ഫെ​ഡ​റേ​ഷ​ൻ (യുടിയു.​സി) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം ക​ള​ക്ട്രേ​റ്റ് പ​ടി​ക്ക​ൽ തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ ധ​ർ​ണാ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു​ പ്രസംഗിക്കുകയായിരുന്നു അസീസ്.പ്ര​മു​ഖ വ്യ​വ​സാ​യി​ക​ൾ സാ​ന്പ​ത്തി​ക​കു​ഴ​പ്പ​മോ ബാ​ങ്കു​ക​ളു​ടെ ന​ട​പ​ടി മൂ​ല​മോ അ​ല്ല തു​റ​ക്കാ​തി​രി​ക്കു​ന്ന​ത്.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഫാ​ക്ട​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ദി​വ​സം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 2000 രൂ​പ ക്ര​മ​ത്തി​ൽ റി​ലീ​ഫ് ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും വ​ഞ്ച​ന​യാ​ണെ​ന്ന് അ​സീ​സ് പ​റ​ഞ്ഞു. കൂ​ട്ട​ത്തോ​ടു കൂ​ടി ഫാ​ക്ട​റി​ക​ൾ പൂ​ട്ടി​കി​ട​ക്കു​ന്ന മു​ൻ കാ​ല​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രു​ന്ന ന​ട​പ​ടി​ക​ൾ എ​ന്താ​യി​രു​ന്നു​വെ​ന്ന് പ​ഠി​ക്കാ​ൻ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ത​യ്യാ​റാ​ക​ണ​മെ​ന്നും അസീസ് ആവശ്യപ്പെട്ടു.

പി. ​പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ​ര​ത്തി​ൽ ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി. ഡി. ​ആ​ന​ന്ദ്, അ​ഡ്വ.​റ്റി.​സി. വി​ജ​യ​ൻ, ഇ​ട​വ​ന​ശ്ശേ​രി സു​രേ​ന്ദ്ര​ൻ, കൂ​രീ​പ്പു​ഴ മോ​ഹ​ന​ൻ, റ്റി.​കെ. സു​ൽ​ഫി, വെ​ളി​യം ഉ​ദ​യ​കു​മാ​ർ, കി​ളി​കൊ​ല്ലൂ​ർ ശ്രീ​ക​ണ്ഠ​ൻ, സു​ന്ദ​രേ​ശ​ൻ​പി​ള​ള, രാ​ധാ​കൃ​ഷ്ണ​ൻ, ആ​ദി​നാ​ട് തു​ള​സീ​ധ​ര​ൻ, പാ​വു​ന്പ ഷാ​ജ​ഹാ​ൻ, സെ​യ്ഫു​ദ്ദീ​ൻ കി​ച്ച്ലു, എ.​എ​ൻ. സു​രേ​ഷ് ബാ​ബു, ഉ​ണ്ണി​ത്താ​ൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Related posts