അമിതവേഗത്തില് എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടമായി കല്ലില്ത്തട്ടി പറന്നിറങ്ങിയത് ട്രാന്സ്ഫോമറിന്റെ വേലിക്കെട്ടിനുള്ളില്.
വെള്ളയാംകുടി എസ്എംഎല് പടിയില് ഇന്നലെ വൈകിട്ട് നാലേമുക്കാലോടെ ആയിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ബൈക്ക്, ട്രാന്സ്ഫോമറിനു ചുറ്റും സ്ഥാപിച്ച ഇരുമ്പ് വേലിക്കെട്ടിനുള്ളിലേക്കാണ് പതിച്ചത്. ബൈക്കില് നിന്ന് തെറിച്ചുവീണ യാത്രികനു കാര്യമായ പരുക്കേറ്റില്ല.
അപകടം കണ്ട് ആളുകള് കൂടിയതോടെ, ബൈക്ക് ഓടിച്ച യുവാവ് പിന്നാലെയെത്തിയ സുഹൃത്തിന്റെ ബൈക്കില് കയറിപ്പോയി.
വിവരമറിഞ്ഞ് കെഎസ്ഇബി അധികൃതര് വൈദ്യുതി ബന്ധം വിഛേദിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഉയര്ത്തിയാണ് ബൈക്ക് പുറത്തെത്തിച്ചത്.
സംഭവം വൈറലായതോടെ ട്രോളുകളുടെ ബഹളമാണ്. ഇലക്ട്രിക് ബൈക്കാണോ ഇതെന്നും ചാര്ജ് ചെയ്യാനാണോ ട്രാന്സ്ഫോമറില് ഇങ്ങനെ പാര്ക്ക് ചെയ്തതെന്നുമടക്കമുള്ള ട്രോളുകള് പറപറക്കുകയാണ്.
എന്നാല് സംഭവത്തില് വാഹനം ഓടിച്ച ആള്ക്കെതിരെ കര്ശന നടപടിയെടുക്കുമെന്ന് ഇടുക്കി ആര്ടിഒ വ്യക്തമാക്കി.
അപകടം ശ്രദ്ധയില് പെട്ടിട്ടുണ്ടെന്നും സംഭവത്തിന്റെ കൂടുതല് റിപ്പോര്ട്ടുകള് ലഭിച്ചതിന് ശേഷം തുടര് നടപടികള് സ്വീകരിക്കുമെന്നുമാണ് ആര്ടിഒ പറയുന്നത്.
ലൈസന്സ് റദ്ദാക്കുന്നതടക്കമുള്ള കര്ശന നടപടിക്ക് സാധ്യതയുള്ള അപകടമാണിതെന്നും അദ്ദേഹം പറഞ്ഞു.