ബ്രസീലിയ: ബ്രസീലില്‍നിന്നുള്ള കൗതുകരമായ ഒരു പ്രണയവാര്‍ത്ത ലോകമെങ്ങും ശ്രദ്ധനേടിയിരിക്കുകയാണ്. ഇമ്മാനുവേല എന്ന യുവതിയും അവരുടെ ഫോണ്‍ മോഷ്ടിച്ചയാളും തമ്മിലാണ് പ്രണയം.
തന്റെ താമസസ്ഥലത്തിനടുത്തുള്ള തെരുവിലൂടെ യുവതി നടന്നുപോകുമ്പോള്‍ കള്ളന് ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു.
പോലീസില്‍ പരാതിപ്പെടാമായിരുന്നുവെങ്കിലും എന്തുകൊണ്ടോ അവള്‍ക്കങ്ങനെ ചെയ്യാന്‍ തോന്നിയില്ല.
അതിനിടെ മോഷ്ടിച്ച ഫോണിലെ രേഖകള്‍ പരിശോധിച്ച യുവാവായ കള്ളന്റെ മനസില്‍ തരളവികാരങ്ങള്‍ മുളപൊട്ടുന്നു.
ഫോണിലുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ താന്‍ ഇത്രയും കാലം അന്വേഷിച്ചുനടന്ന സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെ കണ്ടെത്തിയ അനുഭവമാണ് കള്ളനുണ്ടായത്.
തന്റെ ലക്ഷ്യം അതോടെ അവളുടെ പ്രണയം സ്വന്തമാക്കുക എന്നുള്ളതായിരുന്നുവെന്നും താന്‍ അതു നേടിയെന്നും ബ്രസീലിയന്‍ മാധ്യമങ്ങളോടു യുവാവ് പറഞ്ഞു.
ഇമ്മാനുവേലയുമായുള്ള പ്രണയം യുവാവില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. തന്റെ തെറ്റുകള്‍ തിരിച്ചറിയാനും പശ്ചാത്തപിക്കാനും ജീവിതത്തിലേക്കു തിരികെവരാനും അയാള്‍ക്കു സാധിച്ചു.
അപൂര്വപ്രണയകഥയിലെ നായകനും നായികയ്ക്കും ആശംസകള്‍ അര്‍പ്പിക്കുകയാണ് സോഷ്യല്‍ മീഡിയ…!