കണ്ണൂർ: കണ്ണൂരിൽ ഗർഭിണിയായ യുവതിയേയും കൊണ്ട് ജില്ലാ ആശുപത്രിയിലേക്കു പോവുകയായിരുന്ന കാറിന് തീപിടിച്ചു. ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു.
കുറ്റ്യാട്ടൂർ സ്വദേശിയായ പ്രജിത്ത് (35), ഭാര്യ റീഷ (26) എന്നിവരാണു മരിച്ചത്. ഇന്നുരാവിലെ 11 ഓടെ കണ്ണൂർ ഫയർഫോഴ്സ് ഓ ഫീസിനു സമീപമായിരുന്നു അപകടം.
ജില്ലാ ആശുപത്രിയിലേക്ക് എത്തുന്നതിനിടെ കാറിനു തീപിടിക്കുകയായിരുന്നു. കാറിനുള്ളിൽ ആറുപേരായിരുന്നു ഉണ്ടായിരുന്നത്.
പിൻസീറ്റിലിരുന്ന കുട്ടിയുൾപ്പെടെ നാലുപേരെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി. കാറിനു തീപിടിച്ചയുടനെ മുൻവശത്തെ ഡോറുകൾ ലോക്കായതാണ് രണ്ടുപേരുടെ മരണകാരണം.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.