തിരുവനന്തപുരം: വഞ്ചിയൂർ മൂലവിളാകത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ നടത്താന്‍ പോലീസ്.
അക്രമിയോടിച്ച സ്കൂട്ടർ ഏതെന്ന് കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് അടുത്ത ദിവസം രാത്രിയിൽ ട്രയൽ റണ്‍ നടത്തുന്നത്.
മൂലവിളാകത്ത് രാത്രിയിൽ നടുറോഡിൽ സ്ത്രീ ആക്രമിക്കപ്പെട്ടിട്ട് 16 ദിവസമായിട്ടും അക്രമിയെ കുറിച്ച് ഒരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പല വാഹന കമ്പനികളെ കാണിച്ചുവെങ്കിലും വ്യത്യസ്ത അഭിപ്രായമാണ് വന്നത്.
ഡിയോ സ്കൂട്ടറാണെന്നും വെള്ള നിറമോ നീലനിറമോ ആകായേക്കാമെന്നുളള അഭിപ്രായങ്ങളുണ്ടായി. ഇതിൽ വ്യക്തവരുത്താനാണ് സംഭവം നടന്ന സമയം രാത്രിയിൽ വിവിധ സ്കൂട്ടറുകള് കൊണ്ടുവന്ന് ട്രയൽ റണ്‍ നടത്തുന്നത്.
വ്യക്തതയുള്ള സിസിടിവികള്‍ക്ക് മുന്നിലൂടെ അക്രമിസഞ്ചരിച്ചതുപോലെ സ്കൂട്ടർ ഓടിച്ച് ആ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ച് ഏത് സ്കൂട്ടറാണെന്ന് വ്യക്തവരുത്തുകയാണ് ലക്ഷ്യം.
സ്കൂട്ടർ കമ്പനികളുടെ ഉദ്യോഗസ്ഥരും ദൃശ്യങ്ങള്‍ പരിശോധിക്കാൻ പോലീസുമായി സഹകരിക്കും.