തിരുവനന്തപുരം: പ്രണയത്തിൽ നിന്നും പിൻമാറാൻ വിസമ്മതിച്ച യുവാവിനെ പുതിയ കാമുകന്റെയും കൂട്ടരുടെയും സഹായത്തോടെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രനാക്കുകയും ചെയ്ത കേസിൽ യുവതി ഉൾപ്പെടെയുള്ള പ്രതികളെ തെളിവെടുപ്പിനായി എറണാകുളത്തേക്ക് കൊണ്ട് പോയി.
കേസിലെ ഒന്നാം പ്രതി ചെറുന്നിയൂർ സ്വദേശിനിയായ ലക്ഷ്മിപ്രിയ(19) ലക്ഷ്മിപ്രിയയുടെ കാമുകൻ അഭിനവ് (19), ഇയാളുടെ സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ കൊച്ചി സ്വദേശികളായ അഞ്ച് യുവാക്കളെയുമാണ് അയിരൂർ പോലീസ് തെളിവെടുപ്പിനായി എറണാകുളത്തേക്ക് കൊണ്ട്പോയത്.
അയിരൂർ സ്വദേശിയായ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കാറിൽ കയറ്റി കൊണ്ട ് പോയി എറണാകുളത്തെത്തിച്ച് ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ള സംഘം ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രനാക്കുകയും പിന്നീട് റോഡിൽ തള്ളിയ കേസിലാണ് പ്രതികളുമായി അയിരൂർ പോലീസിന്റെ തെളിവെടുപ്പ്.
വർക്കല ഡിവൈഎസ്പി മാർട്ടിന്റെ മേൽനോട്ടത്തിൽ അയിരൂർ എസ്എച്ച്ഒ സുധീർ, എസ്ഐ. സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണവും തെളിവെടുപ്പും നടത്തുന്നത്.