വിവാഹം സ്വര്‍ഗത്തില്‍ നടക്കുമെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ ഭര്‍ത്താവിന്റെ ജന്മദിനം മോശമാക്കാന്‍ പാടില്ലല്ലോ. അങ്ങ് റിയാദിലെ ഒരു പാവം ഭാര്യ സ്വന്തം ഭര്‍ത്താവിന് അപ്രതീക്ഷിത സമ്മാനം നല്കാന് ശ്രമിച്ച് കണ്ണീരോടെ ഇരിക്കുന്ന കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പറന്നു നടക്കുന്നത്. സംഭവത്തിലെ കഥാപാത്രങ്ങളായ ഭാര്യയും ഭര്‍ത്താവും ആരാണെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല.
അന്ന് ആ ഹതഭാഗ്യയാ യുവതിയുടെ ഭര്‍ത്താവിന്റെ ജന്മദിനമായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണം ഒരുക്കാനായി റിയാദില്‍ നിന്നു ഒരു ടാക്സിയില്‍ 60 കിലോമീറ്റര്‍ അകലെയുള്ള ഖര്‍ജിലെ ഒരു പ്രമുഖ റസ്റ്റോറന്റിലേയ്ക്കു പോയതാണ് യുവതി. വിരുന്നൊരുക്കാനുള്ള ഷോപ്പിങ്ങും നടത്തി തിരികെ വരും വഴി മരുഭൂമിക്ക് സമീപം കാര്‍ കേടായി.
വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ കാണാതെ ദേഷ്യത്തിലായി. ഫോണില്‍ വിളിച്ചപ്പോള്‍ യുവതി സംഭവിച്ച കാര്യങ്ങള്‍ മുഴുവന്‍ ഭര്‍ത്താവിനോടു തുറന്നു പറഞ്ഞെങ്കിലും തന്റെ അനുവാദമില്ലാതെ ഇത്രയും ചെയ്തെന്ന കുറ്റം ചുമത്തി യുവതിയെ അവരുടെ വീട്ടിലേക്കു പറഞ്ഞയച്ചു. പിന്നീട് തലാഖ് ചൊല്ലിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തായാലും സംഭവം വൈറലായിരിക്കുകയാണ്.