ക​ഴു​തേ… എ​ന്നു വി​ളി​ക്കാ​ൻ വ​ര​ട്ടേ… ഒ​രു ക​ഴു​ത​യു​ടെ വി​ല ഒ​രു ല​ക്ഷം, ഒ​രു ലി​റ്റ​ർ ക​ഴു​ത​പ്പാ​ലി​ന്‍റെ വിലകേട്ടാൽ ഞെട്ടും…


ക​ഴു​ത അ​ത്ര നി​സാ​ര മൃ​ഗ​മ​ല്ല! സീ​സ​റി​നെ വ​രെ മ​യ​ക്കി​യ ക്ലി​യോ​പാ​ട്ര​യു​ടെ സൗ​ന്ദ​ര്യ​ര​ഹ​സ്യ​ത്തി​നു പി​ന്നി​ലും ക​ഴു​ത​യു​ണ്ട്! പു​രാ​ത​ന ഈ​ജി​പ്തി​ലെ, ക്ലി​യോ​പാ​ട്ര ത​ന്‍റെ വി​സ്മ​യ​സൗ​ന്ദ​ര്യ​വും യൗ​വ​ന​വും നി​ല​നി​ർ​ത്താ​ൻ ക​ഴു​ത​പ്പാ​ലി​ൽ കു​ളി​ച്ചി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു.

പ്ര​ത്യേ​ക ഇ​ന​ത്തി​ൽ​പ്പെ​ട്ട ക​ഴു​ത​യ്ക്കും അ​വ​യു​ടെ പാ​ലി​നും വ​ലി​യ ഡി​മാ​ൻ​ഡ് ഇ​ന്നു​മു​ണ്ട്. ഗു​ജ​റാ​ത്തി​ലെ നാ​ട​ൻ ഇ​ന​മാ​യ “ഹ​ലാ​രി’ ക​ഴു​ത​ക​ളു​ടെ പാ​ലി​നു ലി​റ്റ​റി​ന് 7,000 രൂ​പ​വ​രെ​യാ​ണു വി​ല!

ഒ​രു ക​ഴു​ത​യു​ടെ വി​ല​യോ, ഒ​രു ല​ക്ഷ​വും! ആ​ന്‍റി-​ഏ​ജിം​ഗ്, ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റ് സം​യു​ക്ത​ങ്ങ​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഹ​ലാ​രി ക​ഴു​ത​ക​ളു​ടെ പാ​ൽ സ്ത്രീ​ക​ളു​ടെ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളി​ലെ പ്ര​ധാ​ന ചേ​രു​വ​യാ​ണ്.

സോ​പ്പ്, സ്കി​ൻ ജെ​ൽ, ഫേ​സ് വാ​ഷ് തു​ട​ങ്ങി​യ​വ​യാ​ണ് ക​ഴു​ത​പ്പാ​ലി​ൽ​നി​ന്ന് ഉ​ണ്ടാ​ക്കു​ന്ന​ത്. ഈ ​പാ​ലി​ന്‍റെ ഔ​ഷ​ധ​ഗു​ണ​വും കെ​ങ്കേ​മ​മാ​ണ്.

ഹ​ലാ​രി ക​ഴു​ത​ക​ൾ​ക്കു മ​റ്റു ക​ഴു​ത​ക​ളെ അ​പേ​ക്ഷി​ച്ച് ഉ​യ​രം കൂ​ടു​ത​ലാ​ണ്. കാ​ഴ്ച​യ്ക്ക് ചെ​റി​യ കു​തി​ര​യെ​പ്പോ​ലെ​യി​രി​ക്കും. ഈ ​ക​ഴു​ത​ക​ൾ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​വ​ർ​ഗ​മാ​ണ്.

ഇ​വ​യു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വു സം​ഭ​വി​ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ആ​ൺ ക​ഴു​ത​ക​ളാ​ണ് ആ​ശ​ങ്ക​യു​യ​ർ​ത്തും വി​ധം കു​റ​ഞ്ഞു​വ​രു​ന്ന​ത്.

ഗു​ജ​റാ​ത്തി​ൽ​ത​ന്നെ 450 എ​ണ്ണം മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​വ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള തീ​വ്ര​പ​രി​പാ​ടി​ക​ളി​ലാ​ണ് സ​ർ​ക്കാ​ർ. ഇ​വ​യു​ടെ പ്ര​ജ​ന​ന​ത്തി​നു​മാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍​ത​ന്നെ ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

ആ​ൺ ക​ഴു​ത​ക​ളു​ടെ ജ​ന​ന​ത്തി​നാ​യി ഗു​ജ​റാ​ത്തി​ൽ അ​ടു​ത്തി​ടെ പ്ര​ത്യേ​ക ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി. രാ​ജ്‌​കോ​ട്ട് ജി​ല്ല​യി​ലെ ഉ​പ്‌​ലെ​റ്റ താ​ലൂ​ക്കി​ലെ കോ​ൽ​ക്കി ഗ്രാ​മ​ത്തി​ലാ​ണു ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

നി​ര​വ​ധി ഗ്രാ​മീ​ണ​രാ​ണു ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. ഗ​ർ​ഭി​ണി​ക​ളാ​യ ഹ​ലാ​രി ക​ഴു​ത​ക​ൾ​ക്കു വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ഗ്രാ​മ​ത്തി​ലെ സ്ത്രീ​ക​ൾ പെ​ൺ​ക​ഴു​ത​ക​ളെ തി​ല​ക​വും കു​ങ്കു​മ​വും ചാ​ർ​ത്തി ദു​പ്പ​ട്ട ധ​രി​പ്പി​ക്കു​ക​യും പൂ​മാ​ല​ക​ൾ ഇ​ടു​ക​യും ചെ​യ്തു.

 

Related posts

Leave a Comment