മനുഷ്യന് എപ്പോള്‍ എന്താണ് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്ന് മനസിലാക്കാന്‍ പറ്റാത്ത കാലമാണ്. പ്രത്യേകിച്ച് പ്രണയത്തിന്റെ കാര്യത്തില്‍. ബെംഗളൂരുവില്‍ സംഭവിച്ചതും ഇതുപോലെ സിനിമയെ വെല്ലും കാര്യമാണ്. ഈ കഥയിലെ നായികയുടെ പേര് ശശികല എന്നാണ്. ഇവരും കാമുകന്മാരും തമ്മിലുള്ള ബന്ധവും അതിലെ ട്വിസ്റ്റും ഇങ്ങനെ-
ശശികല ഒരു ഗാര്‍മെന്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ മൂര്‍ത്തി എന്നയാള്‍ക്കൊപ്പമാണ് ജീവിച്ചിരുന്നത്. ഇയാള്‍ മുമ്പ് വിവാഹം കഴിച്ചതും രണ്ട് കുട്ടികളുടെ പിതാവുമാണ്. എന്നാല്‍, അടുത്തിടെ ശശികല ജോലി ചെയ്യുന്ന ഗാര്‍മെന്റ് ഫാക്ടറിയിലെ ഡ്രൈവറായ സിദ്ധാരാജു എന്നയാള്‍ ഇവരെ വിവാഹം കഴിക്കാന്‍ സന്നദ്ധത അറിയിച്ചു. ഇത് ശശികല സമ്മതിക്കുകയും ചെയ്തു. ഇതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്.
കഴിഞ്ഞദിവസം ശശികലയും പുതിയ കാമുകന് സിദ്ധരാജും ബസ് കയറാന്‍ നില്ക്കുമ്പോള് മൂര്‍ത്തി ഈ വഴി വന്നു. ഇരുവരെയും കണ്ടതോടെ മൂര്‍ത്തി പാഞ്ഞടുത്തു. സിദ്ധരാജുവുമായി വാക്കുതര്‍ക്കവും വഴക്കുമായി. ഇതോടെ പോലീസ് എത്തി മൂന്നുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനില്‍ എത്തിയശേഷം ആര്‍ക്കൊപ്പം പോകണമെന്ന് ശശികലയോട് പോലീസ് ചോദിച്ചെങ്കിലും രണ്ടുപേരുടെയും കൂടെ പോകുന്നില്ലെന്നായിരുന്നു മറുപടി.
ഈ സമയം സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ സ്റ്റേഷനിലെത്തി. ഇയാളുടെ കൂടെ ശശികല പോകുകയായിരുന്നു. 2000-ത്തില്‍ രംഗസ്വാമി എന്നയാളെ ശശികല വിവാഹം കഴിച്ചെങ്കിലും 2010 ആയപ്പോഴേക്കും ആ ബന്ധം തകര്‍ന്നു. പിന്നീട് ഗാര്‍മെന്റ് ഫാക്ടറിയിലെ സൂപ്പര്‍വൈസറായ രമേശ് കുമാര്‍ എന്നയാളിനൊപ്പമായിരുന്നു ശശികല താമസിച്ചിരുന്നത്. എന്നാല്‍, 2015-ല്‍ ഈ ബന്ധവും അവസാനിച്ചു. പിന്നീടാണ് മൂര്‍ത്തിയും സിദ്ധരാജുവും ശശികലയുടെ ജീവിതത്തിലേക്കു വരുന്നത്.