കൊല്ലം : ഇന്നലെ മരുന്ന് സംഭരണശാലയിലെ തീപിടുത്തത്തെതുടർന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏഴുപേരെ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്വാസം മുട്ടലും മറ്റ് അനുഭവപ്പെട്ട മാഹാത്മാഗാന്ധി കോളനി നിവാസികളായ അതുല്യ, പാർവതി, അന്പിളിദാസ്, ശ്യാമള, മായ, ഷീജ, മിനി എന്നിവരാണ് ജില്ലാആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
ഇന്നലെ രാത്രിയിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ ഉളിയക്കോവിലെ ജില്ലാമരുന്ന് സംഭരണശാലയിലാണ് തീപിടുത്തമുണ്ടായത്. പത്തുകോടിയോളം രൂപയുടെ മരുന്നാണ് കത്തിനശിച്ചത്.
കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. ഗോഡൗണിന് പുറത്തുസൂക്ഷിച്ചിരുന്ന ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയായി.ഇന്ന് പുലർച്ചെയോടെയാണ് അഗ്നി നിയന്ത്രണവിധേയമാക്കിയത്.
മരുന്ന് കത്തിയ പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട പരിസരവാസികളെയാണ് ആശുപത്രിയിലെത്തിച്ചത്. ജില്ലയിലെ മുഴുവൻ ഫയർഫോഴ്സ് യൂണിറ്റുകളുമെത്തി ഏറെനേരം ശ്രമം നടത്തിയാണ് അഗ്നി നിയന്ത്രണവേധയമാക്കിയത്. തീപിടുത്തകാരണം വ്യക്തമായിട്ടില്ല.