കേരളത്തിന്റെ കറുത്തമുത്ത് ഫുട്ബോളര് ഐഎം വിജയന് അഭിനയിച്ച പുതിയ സിനിമയാണ് മട്ടാഞ്ചേരി. ഒരു ഇടവേളയ്ക്കുശേഷം വിജയന് മുഖം കാണിച്ച ചിത്രം. തിയറ്ററിലെത്തിയ ചിത്രം ഭേദപ്പെട്ട അഭിപ്രായവും നേടുന്നുണ്ട്. എന്നാല്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി വന്നിരുന്നു.
മട്ടാഞ്ചേരിയെ മയക്കുമരുന്ന് മാഫിയകളുടേയും ഗുണ്ടാസംഘങ്ങളുടേയും കേന്ദ്രമാക്കിയാണ് സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളതെന്ന് ഹര്‍ജിയില്‍ പറയുന്നു. കൊച്ചി കൂട്ടായ്മ എന്ന സംഘടനയുടെ പ്രസിഡന്റ് ടി.എം റിഫാസാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നാടിന്റെ യഥാര്‍ഥ സംസ്ക്കാരവും ചരിത്രവും മറച്ചുവെച്ച് കൊണ്ട് ചിത്രീകരിച്ച സിനിമ നിരോധിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.