മുടി തഴച്ചു വളരാനുള്ള ചില പൊടിക്കൈകള്‍…
അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന് പണ്ടു മുതലേ പറയുന്നതാണ്. എന്നാല്‍ കഷണ്ടിക്ക് മരുന്നു കണ്ടു പിടിച്ചു എന്നവകാശപ്പെടുന്ന മരുന്നു കമ്പനികളെ മുട്ടിയിട്ട് വഴി നടക്കാന്‍ വയ്യാത്ത സാഹചര്യമാണിപ്പോള്‍. പലരും മുടി പൊഴിയുന്നത് മറയ്ക്കാന്‍ മുടി വിവിധ ഫാഷനുകളില്‍ വെട്ടുന്നതും സാധാരണമാണ്. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു പ്രധാന കാരണം മാറിയ കാലാവസ്ഥയും പിന്നെ പരിപാലിക്കാന്‍ ഉള്ള സമയക്കുറവുമാണ്. ആരോഗ്യകരമായി തഴച്ചു വളരുന്ന മുടി ഉണ്ടാകാന്‍ സഹായിക്കുന്ന ചില എളുപ്പ വഴികളുണ്ട്.
1,ആരോഗ്യമുള്ള മുടിക്ക് ചെയ്യേണ്ടത്…
ഒരു കോഴിമുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങാനീരും യോജിപ്പിച്ച് പുരട്ടി ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളയുക. തലമുടി തഴച്ചു വളരും. വെളിച്ചെണ്ണ ചെറുചൂടോടെ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നതാണ് മുടി വളരാനുള്ള ഏറ്റവും ലളിതമായ മാര്‍്ഗം. ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും ഇത് ചെയ്യണം.
നന്നായി പുളിച്ച തൈര് തലയില്‍ മസാജ് ചെയ്തശേഷം കഴുകിക്കളയുന്നത് താരന്‍ നിശ്ശേഷം മാറാന്‍ സഹായിക്കും. മുടി വളര്‍ച്ചക്കു പറ്റിയ നല്ലൊരു വസ്തുവാണ് കറ്റാര്‍വാഴ. ഇത് വെളിച്ചെണ്ണയില്‍ കാച്ചി തേക്കുകകയോ മിക്സിയില്‍ അരച്ച് തലയില്‍ പുരട്ടുകയോ ചെയ്യാം. മുടി വളരുമെന്നു മാത്രമല്ലാ, മുടിയുടെ തിളക്കവും മൃദുത്വവും കൂടുകയും ചെയ്യും.മൂന്നു സ്പൂണ്‍ തേങ്ങാപ്പാലെടുത്ത് ഇതില്‍ പകുതി നാരങ്ങ പിഴിഞ്ഞ നീരു ചേര്ത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക.
ആര്യവേപ്പില വെള്ളത്തില്‍ കുതിര്‍ത്തതിനു ശേഷം അരച്ച് തലയോട്ടിയില്‍ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുക. താരനകറ്റി മുടി തഴച്ചു വളരുന്നതിന് ഇത് സഹായിക്കും
വെളിച്ചെണ്ണയില്‍ മയിലാഞ്ചിയില, കറിവേപ്പില, ചെമ്പരത്തിപ്പൂ എന്നിവ ചേര്ത്ത് തിളപ്പിക്കുക. ഈ വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നത് മുടി വളരാനും മുടി നരയ്ക്കാതിരിക്കാനും സഹായിക്കും.
കുതിര്‍ത്തെടുത്ത ഉലുവ നന്നായി അരച്ചെടുത്ത് മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക.അര മണിക്കൂറിനുള്ളില്‍ കഴുകിക്കളയാം.
തേങ്ങാപ്പാല്‍, ആട്ടിന്‍പാല്‍ എന്നിവ തുല്യ അളവിലെടുത്ത് തലയോടില്‍ തിരുമ്മിപ്പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഇടയ്ക്കിടെ ആവര്ത്തിക്കുന്നത് നല്ലതാണ്.
നെല്ലിക്കയും മയിലാഞ്ചി ഇലയും അരച്ച് മുടിയില്‍ പുരട്ടുന്നതും മുടിവളര്ച്ചയെ സഹായിക്കും.
ഒരു മുട്ട, അരക്കപ്പ് പച്ച പശുവിന്‍ പാല്‍, ഒരു സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
വെളിച്ചെണ്ണ മാത്രമായി തലയില്‍ പുരട്ടാതെ അല്പം ബദാം ഓയിലും ഒലീവ് ഓയിലും കൂട്ടിച്ചേര്ത്ത് പുരട്ടുക. ഇത് മുടി വളരാന്‍ സഹായിക്കുമെന്ന് മാത്രമല്ലാ, മുടിയില്‍ താരന്‍ വരാതിരിക്കാന്‍ നല്ലതുമാണ്.
ഹെന്നയിടുന്നത് മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. രണ്ട് മുട്ട, ഒരു ടീസ്പൂണ്‍ ഉലുവാപ്പൊടി, മൈലാഞ്ചിപ്പൊടി, നാല് ടീസ്പൂണ്‍ നാരങ്ങാനീര്, നാല് ടീസ്പൂണ്‍ കാപ്പിപ്പൊടി എന്നിവ യോജിപ്പിച്ച് തേയില ഇട്ട് തിളപ്പിച്ച വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. ഒരു മണിക്കൂറിനു ശേഷം നന്നായി മുടിയില്‍ തേച്ചു പിടിപ്പിക്കുക. വീണ്ടും ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം
2, ഷാമ്പൂ ഉപയോഗിക്കുമ്പോള്‍…
മുടിക്ക് അനുയോജ്യമായ ഷാമ്പൂ തിരഞ്ഞെടുക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. വീര്യം കുറഞ്ഞ തരം ഷാമ്പൂകല്‍ വിപണിയില്‍ സുലഭമാണ്. അവ തിരഞ്ഞെടുക്കുക. നിത്യവും ഷാമ്പൂ ഉപയോഗിക്കുന്നത് ഒട്ടും നല്ലതല്ല.
*ഷാമ്പൂ ഉപയോഗിച്ച ശേഷം 4 കപ്പ് ചെറുചൂട് വെള്ളമെടുത്ത് അതില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്തു ഇളക്കി മുടി കഴുകുന്നത് നല്ലതാണ്. മുടിക്ക് ഒരു പ്രത്യേക തിളക്കവും ഭംഗിയും ലഭിക്കാന്‍ ഇതു സഹായിക്കും.
3,ആരോഗ്യകരമായ മുടിക്ക് കഴിക്കേണ്ട ഭക്ഷണങ്ങള്‍:
തവിട് കളയാത്ത അരി, മുട്ട, പാല്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടി വളരാന്‍ ഏറെ സഹായിക്കും….
4, ചില നിര്‍ദ്ദേശങ്ങള്‍…
*നനഞ്ഞ മുടി ചീകരുത്
*നനഞ്ഞ മുടി ചീകാത്തതാണ് നല്ലത്. അഥവാ ചീകണമെങ്കില്‍ പല്ലകലമുള്ള ബ്രഷ് ഉപയോഗിക്കണം.
*ഉറങ്ങുമ്പോള്‍ തലമുടി മുറുക്കി കെട്ടരുത്.മുടി പൊട്ടുന്നത് ഇടയാകും.
*നനഞ്ഞ മുടി കെട്ടിവയ്ക്കരുത്.
*ഹെയര്‍ ക്ലിപ്പ്, ഹെയര്‍ ബാന്‍ഡ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല.
*തിളപ്പിച്ചാറിയ വെള്ളം ദിവസവും എട്ട് ഗ്ലാസെങ്കിലും കുടിക്കുക.
*മുടിയുടെ അറ്റം ഇടയ്ക്ക് വെട്ടിക്കൊടുക്കുന്നത് അറ്റം പിളരലിനു ശമനം നല്‍കും
* ടെന്‍ഷന്‍ തീര്‍ത്തും ഒഴിവാക്കണം..
* തലയില്‍ അഴുക്കു പിടിക്കാതെയിരിക്കാന്‍ ശ്രദ്ധിക്കുക..
* മലബന്ധം ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ആഹാരത്തില്‍ നിന്ന് ഒഴിവാക്കുക..
* ക്ലോറിന്‍ ചേര്‍ത്ത് വെള്ളം തലയില്‍ ഒഴിക്കുന്നത് കഴിവതും ഒഴിവാക്കുക