അമ്പലത്തില്‍ പോകുന്ന ചന്ദനക്കുറിയിടുന്ന വിശ്വാസികളായ ഹിന്ദുക്കളെ മൃദുഹിന്ദുത്വവാദികളായി മുദ്രകുത്തുന്നതിനിതെിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്ത്.
മുസ്ലീമിനും ക്രിസ്ത്യാനിക്കും പളളിയില്‍ പോകാം എന്നാല്‍ ഹിന്ദു അമ്പലത്തില്‍ പോയാലോ തിലക കുറിയിട്ടാലോ അവരെ മൃദു ഹിന്ദുത്വവാദിയാക്കുന്നത് ശരിയല്ലെന്നും ആന്റണി പറഞ്ഞു.
ഇത്തരം പ്രചാരണങ്ങള്‍ മോദിയെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരാന്‍ മാത്രമേ സഹായിക്കൂ.
2024 ല്‍ മോദിയെ താഴെ ഇറക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ മതക്കാരെയും ഒന്നിച്ചു നിര്‍ത്തണം.
കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപക ദിനാഘോഷം കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിക്കെതിരായ സമരത്തില്‍ ഭൂരിപക്ഷത്തെ അണിനിരത്തണം. മുസ്ലിമിന് പള്ളിയില്‍ പോകാം, ക്രിസ്ത്യാനിക്ക് പള്ളിയില്‍ പോകാം.
ഹൈന്ദവ സുഹൃത്തുക്കള്‍ ആരെങ്കിലും അമ്പലത്തില്‍ പോയാല്‍, നെറ്റിയില്‍ തിലകം ഇട്ടാലോ ഉടന്‍ അവരില്‍ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ലെന്നും എ കെ ആന്റണി പറഞ്ഞു.
പള്ളിയില്‍ പോകാനുള്ള പോലെ തന്നെ ഭൂരിപക്ഷത്തിന് അമ്പലത്തില്‍ പോകാനും അവകാശമുണ്ടെന്ന് എ കെ ആന്റണി പറഞ്ഞു.
അമ്പലത്തില്‍ പോകുന്നവരുടെ മേല്‍ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ല. അത് മോദിയുടെ ഭരണം വീണ്ടും വരാന്‍ മാത്രമേ ഉപകരിക്കൂവെന്നും ആന്റണി പറഞ്ഞു.