മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിച്ചാല്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ രാഷ്ട്രീയമായി നേരിടുമെന്ന് എ കെ ബാലന്‍. വാളയാര്‍ അമ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമാണന്ന് ബാലന്‍ ആരോപിച്ചു.
ഇപ്പോഴത്തെ സമരത്തിനു പിന്നില്‍ ആരോ ഉണ്ടെന്ന് ബാലന്‍ മുമ്പേ പറഞ്ഞിരുന്നു. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടിട്ട് ഒരു വര്‍ഷം തികയുന്ന ദിവസം വിധിദിനം മുതല്‍ ചതിദിനം വരെ എന്ന പേരില്‍ വീട്ടു മുറ്റത്ത് വാളയാര്‍ അമ്മ സമരം നടത്തി.
2017 ജനുവരി 13നാണ് വാളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടാകാമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ 52 ദിവസങ്ങള്‍ക്ക് ശേഷം ഒമ്പത് വയസുകാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടതോടെ സംഭവം ചര്‍ച്ചയായി. പിന്നീട് കൊലപാതകമാണന്ന് കണടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍ പ്രതികളെ കോടതി വെറുതെ വിട്ടതോടെ വാളയാര്‍ അമ്മ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഈ കേസില്‍ ആദ്യം മുതല്‍ കാണുന്നതെന്ന് ആരോപണമുണ്ട്.
ഒരുമാസമായി വാളയാറില്‍ സത്യാഗ്രഹം ഇരിക്കുന്ന തന്റെ കണ്ണീര്‍ സര്‍ക്കാര്‍ കണ്ടില്ലെന്നും ഇതിനെതിരേ 14 ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നു് വാളയാര്‍ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പെണ്‍കുട്ടികളുടെ ചെരിപ്പും പാദസ്വരവും നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകൊണ്ടാണ് തല മുണ്ഡനം ചെയ്യാനായി ഇരുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി വേണം എന്ന മുദ്രാവാക്യത്തോടെയാണ് മുടി മുറിക്കാന്‍ ആരംഭിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വാളയാര്‍ അമ്മ മത്സരിക്കുമെന്നും, കുടുംബത്തിനൊപ്പം നില്‍ക്കാമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരേ ശബ്ദമുയര്‍ത്താന്‍ കിട്ടുന്ന അവസരമാണിതെന്നും അവര്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് മന്ത്രി ബാലന്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്.