മുസ്ലിം വിഭാഗത്തെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് അവഗണിക്കുവാണെന്ന കുറ്റപ്പെടുത്തലുമായി സിപിഎം നേതാവ് എ കെ ബാലന്.
കേരളത്തില്‍ കോണ്‍ഗ്രസിന് എത്ര മുസ്ലിം എംപിമാരുണ്ടെന്നും ബാലന് ചോദിച്ചു.
കോണ്‍ഗ്രസിന്റെ ഇടപെടലിലാണ് സെമിനാറില്‍ പങ്കെടുക്കാനില്ലെന്ന് മുസ്ലിം ലീഗിന് പറയേണ്ടി വന്നതെന്നും, അത് അവരുടെ രാഷ്ട്രീയ തീരുമാനമാണെന്നും സെമിനാറില്‍ പങ്കെടുക്കുന്നത് മുന്നണി മാറ്റമായി കാണേണ്ടതില്ലെന്നും എ.െക.ബാലന് പറഞ്ഞു.
കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള സെമിനാറില്‍ പങ്കെടുക്കേണ്ടെന്നായിരുന്നു മുസ്ലിംലീഗ് നേതൃയോഗ തീരുമാനം.
യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാതെ ലീഗിനെ മാത്രമാണ് സെമിനാറിലേക്ക് ക്ഷണിച്ചത്.
ഞായറാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജൂലൈ 15നാണു സിപിഎം സെമിനാര്‍ ആരംഭിക്കുക. കോഴിക്കോട്ടാണ് ആദ്യ സെമിനാര്‍.
സിപിഎമ്മിനോട് സഹകരിക്കുന്നതില്‍ ലീഗില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. കോണ്‍ഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ച് ദുരുദ്ദേശ്യപരമെന്ന് ഒരുവിഭാഗമെന്നാണ് ആരോപിച്ചത്.