പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ സാക്ഷാല്‍ ഉമ്മന്‍ചാണ്ടി തന്നെ മത്സരിച്ചാലും വെള്ളം കുടിക്കുമെന്ന് സിപിഎം നേതാവ് എ കെ ബാലന്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി കഷ്ടിച്ചു രക്ഷപ്പെട്ടതാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഉമ്മന്‍ചാണ്ടി സൂചിപ്പിച്ചു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാലന്. പേരക്കുട്ടിയുടെ പ്രായമുള്ള ജെയ്ക്ക്. സി തോമസ് മത്സരിച്ചിട്ടും വെറും 9000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ ചാണ്ടി വിജയിച്ചത്.
കഴിഞ്ഞ തവണ ബി.ജെ.പിയുടെ വോട്ട് ലഭിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹം തോറ്റുപോകുമായിരുന്നു. ഇത് തന്നെയാണ് തൃക്കാക്കരയിലും സംഭവിച്ചത്.
മരണപ്പെട്ടാല്‍ ഒരു ജനപ്രവാഹമുണ്ടാകും. ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ അത് ശക്തമായിരുന്നുവെന്ന് മാത്രം. അതെല്ലാം കോണ്‍ഗ്രസിന്റെ വോട്ടാണെന്ന് ധരിക്കരുതെന്നും ബാലന് അഭിപ്രായപ്പെട്ടു.
മറ്റ് പല കോണ്‍ഗ്രസ് എം.എല്‍.എമാരുടെയും മണ്ഡലങ്ങളിലുണ്ടായ വികസനപ്രവര്‍ത്തനങ്ങള്‍ പുതുപ്പള്ളിയില്‍ ഉണ്ടായിട്ടില്ല.
താന്‍ വൈദ്യുതമന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ മണ്ഡലത്തിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചത്. എ.കെ. ആന്റണിയുടെ മകന്റെ പാരമ്പര്യം വച്ച് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞത് ഇത് യൂദാസാണെന്നാണ്.
ആ പാരമ്പര്യം തനിക്കുണ്ടാകില്ല എന്ന ഉറപ്പ് നല്കിയിട്ടായിരിക്കണം ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്.
ചാണ്ടി ഉമ്മന്‍ മത്സരിക്കുന്നതില്‍ ഇടതുപക്ഷത്തിന് ഭയമില്ല. കണ്ണീര് ഉപയോഗിച്ച് വോട്ട് പിടിക്കരുത്. അങ്ങിനെ വരുമ്പോള്‍ വോട്ടര്‍മാരില്‍ വലിയ മതിപ്പുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ വ്യക്തിപരമായി കാണില്ല. എന്നാല്‍ അവര്‍ അത് വ്യക്തിപരമാക്കുന്നതിനായി സോളാര്‍ വിഷയം ഉന്നയിക്കും.
സോളാറുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഒരു പങ്കുമില്ല. പരാതി നല്കിയതും കമ്മീഷനെ വച്ചതും കോണ്‍ഗ്രസാണ്. പരസ്പരം പാര വച്ച് തകര്‍ന്ന് ഒരു പാര്‍ട്ടിയാണത്.
കരുണാകരനെ കരയിപ്പിച്ചു. എ.കെ. ആന്റണിയെ പുകച്ച് ചാടിച്ചു. ഇതുപോലെ ചതിയന്മാരുള്ളൊരു പാര്‍ട്ടി താന്‍ കണ്ടിട്ടില്ലെന്നും ബാലന് കൂട്ടിച്ചേര്‍ത്തു.
പിണറായിയേയും കുടുംബത്തെയും നശിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഉന്നമുണ്ട്. എന്താണ് റിപ്പോര്‍ട്ടെന്ന് പത്രത്തില്‍ കണ്ട അറിവ് മാത്രമേയുള്ളൂ. വിഷയവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് കൃത്യമായ അജണ്ടയുണ്ട്, ബാലന് പറഞ്ഞു.