അതിരപ്പിള്ളി: ലോക്ക് ഡൗണ്‍ കാലത്തെ സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റുകളുമായി പോയ വാഹനം ആന തടഞ്ഞു.
ആനമല റോഡിൽ പുളിയിലപ്പാറ മേഖലയിൽ ഇന്നലെ ഉച്ചയ്ക്കു 12.30നാണ് മലക്കപ്പാറ മേഖയിലെ ആദിവാസികൾക്കു വിതരണം ചെയ്യാനായി ഭക്ഷ്യ കിറ്റുകളുമായി പോയ പൊതു വിതരണ വകുപ്പിന്റെ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ കാട്ടാന തടഞ്ഞത്.
റോഡിൽ നിലയുറപ്പിച്ച ആന കുറച്ച് സമയം കഴിഞ്ഞപ്പോൾ വാഹനത്തിനുനേരെ ആക്രമിക്കാൻ വരികയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് ആനയുടെ ആക്രമണത്തിൽ നിന്ന് വാഹനം രക്ഷപ്പെടാൻ കാരണം.