ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായിരുന്നു തൃഷ കൃഷ്ണന്. ഇന്നും താരത്തിന് ആരാധകര്‍ ഏറെയാണ്.
മലയാളത്തിന്റെ യുവ സൂപ്പര്‍താരം നിവിന്‍ പോളിക്കൊപ്പം ഹേയ് ജൂഡ് എന്ന സിനിമയിലൂടെ തൃഷ മലയാളത്തിലും എത്തിയിരുന്നു.
മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാലിന്റെ നായികയായിട്ടാണ് തൃഷയുടെ മലയാളത്തിലേക്കുളള രണ്ടാം വരവ്.
പൊന്നിയിന്‍ സെല്‍വനാണ് തൃഷയുടെ കരിയര്‍ ഗ്രാഫില്‍ അടുത്തിടെ വലിയ വിജയമായി മാറിയ സിനിമ.
ദളപതി വിജയിയ്ക്ക് ഒപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ലിയോ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തമിഴകത്ത് വലിയ ആരാധക വൃന്ദമാണ് തൃഷയ്ക്കുള്ളത്.
കഴിഞ്ഞ കുറച്ച് നാളുകളായി തൃഷയുമായി ബന്ധപ്പെട്ട ഒരു പ്രണയ കഥയാണ് തമിഴ് മാധ്യമങ്ങളില്‍ നിറയുന്നത്.
എഎല്‍ സൂര്യ എന്ന വ്യക്തിയാണ് താന്‍ തൃഷയുമായി പ്രണയത്തില്‍ ആണെന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് .താനൊരു സംവിധായകന് ആണെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്.
വര്‍ഷങ്ങളായി തൃഷ താനുമായി പ്രണയത്തില്‍ ആണെന്നും തൃഷ സിനിമയില്‍ അഭിനയിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നുമായിരുന്നു എ എല്‍ സൂര്യ ഉന്നയിച്ച വാദം.
ഇപ്പോള്‍ വീണ്ടും സമാന വാദവും ആയി എത്തിയിരിക്കുകയാണ് ഇയാള്‍. തൃഷയോടുള്ള അടുപ്പത്തിന്റെ പേരില്‍ നടന് വിജയിക്ക് തന്നോട് അസൂയ ആണെന്നാണ് ഇയാള്‍ പറയുന്നത്.
തൃഷയോട് ഞാന്‍ ഇടയ്ക്കിടെ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പിണക്കത്തില്‍ ആണെന്നും താനും ദേഷ്യത്തിലാണെന്നും എഎല്‍ സൂര്യ പറയുന്നു.
നവംബര്‍ മാസത്തില്‍ തങ്ങളുടെ വിവാഹമാണെന്നും എഎല്‍ സൂര്യ അവകാശപ്പെടുന്നു. എന്നാല്‍ ഈ വാദങ്ങളോട് തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പൊതുവെ ഗോസിപ്പുകളോട് പ്രതികരിക്കാത്ത നടിയാണ് തൃഷ. മലയാളി മാതാപിതാക്കളുടെ മകളായി പിറന്ന് തമിഴ്നാടിന്റെ മകളായി വളര്‍ന്ന താരമാണ് തൃഷ.
സിനിമയില്‍ അരങ്ങേറിയ കാലത്തുള്ള സൗന്ദര്യവും അഴകും എല്ലാം ഇന്നും അതുപോലെ കാത്തു സൂക്ഷിക്കുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് തൃഷ.
മിസ് ചെന്നൈ പട്ടം ചൂടിയതോടെയാണ് തൃഷയുടെ കരിയര്‍ മാറി മറിഞ്ഞത്. മോഡലിംഗിലേക്കും പിന്നീട് ആല്‍ബം സോംഗിലൂടെ അഭിനയ ലോകത്തേക്കും എത്തിയ തൃഷയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
തമിഴിന് പുറമെ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഗില്ലി, തിരുപ്പാച്ചി, തുടങ്ങിയ സിനിമകളിലൂടെ ദളപതി വിജയിയുടെ സൂപ്പര്‍ ഹിറ്റ് ജോഡിയായി തിളങ്ങിയതോടെയാണ് തൃഷയുടെ തലവര തെളിഞ്ഞത്.
പിന്നീട് നിരവധി സനിമകളില്‍ നായികയായ താരം 2010ന് ശേഷം തമിഴകത്ത് നിരവധി പുതുമുഖ നടിമാരെത്തിയതോടെ അല്പം വെല്ലുവിളി നേരിട്ടു.വിണ്ണൈ താണ്ടി വരുവായ, 96 തുടങ്ങിയ സിനിമകളിലൂടെ തിരികെയെത്തുകയായിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വനും വന്‍ ഹിറ്റായി. 40 വയസ്സ് പിന്നിട്ടെങ്കിലും ഇപ്പോഴും ഹോട്ട്ബ്യൂട്ടിയാണ് താരം.
അതേ സമയം ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നടി. മുന്‍പ് തൃഷയുടെ വിവാഹനിശ്ചയം വരെ എത്തിയഎങ്കിലും ആ ബന്ധം പിരിഞ്ഞിരുന്നു. ഇപ്പോള്‍ വിജയ്യുടെ സിനിമയില്‍ അഭിനയിക്കുകയാണ് തൃഷ.