കേരളത്തിന്റെ ആരോഗ്യമന്ത്രി രണ്ടാഴ്ച്ച മുമ്പ് ഒരു പാരിപാടി ഉദ്ഘാടനം ചെയ്യുമ്പോള്‍ പറഞ്ഞതിങ്ങനെ- കേരളത്തിലെ നേഴ്സുമാര്‍ ഇപ്പോള്‍ നടത്തുന്ന സമരം അംഗീകരിക്കാനാവില്ല. അവരോടുള്ള മതിപ്പ് കുറഞ്ഞുപോയി.
കൃത്യം പന്ത്രണ്ട് ദിവസം പിന്നിടുമ്പോഴാണ് കോഴിക്കോട് പേരാമ്പ്രയില്‍ ഒരു നേഴ്സ് (അവള്‍ക്ക് വേണമെങ്കില്‍ ലീവെടുത്ത് വീട്ടിലിരിക്കാമായിരുന്നു) തന്റെ ജീവിതം സമുഹത്തിനുവേണ്ടി ഹോമിച്ചത്. ഇപ്പോഴും അവളുടെ കുടുംബത്തെ ആശ്വസിപ്പിക്കാനോ ഒരു സാന്ത്വന വാക്കു പറയാനോ നമ്മുടെ മന്ത്രിമാരാരും എത്തിയില്ല.
രാഷ്ടീയപാര്‍ട്ടികള്‍ക്ക് വേണ്ടി തമ്മിതല്ലി മരിക്കുന്ന പ്രവര്‍ത്തകര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്കുന്ന സര്‍ക്കാരാണ് നമ്മുടെ നാട് ഭരിക്കുന്നത്. സ്വന്തം പാര്‍ട്ടിക്കാരാണെങ്കില്‍ വീട്ടില്‍ പോയി ആശ്വസിപ്പിക്കുകയും ബക്കറ്റ് പിരിവെടുത്ത് കുടുംബത്തിന് സഹായമെത്തിക്കുകയും ചെയ്യുന്നു.
എന്നാല്‍ ലിനിയെന്ന അമ്മ, സ്വന്തം കാര്യം നോക്കാതെ നേഴ്സിംഗ് ജോലിയുടെ മഹത്വം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മാറിനിന്ന് ചെങ്ങന്നൂരില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.
നേഴ്സുമാര്‍ തങ്ങള്‍ ചെയ്യുന്ന തൊഴിലിന് മാന്യമായ ശമ്പളത്തിനായി പട്ടിണി കിടന്ന് സമരം ചെയ്തപ്പോള്‍ അവരെ അപമാനിച്ച ആരോഗ്യമന്ത്രിയാണ് നമ്മുടേത്. അവരില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ല.
(സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്)