ഇയാളുടെ ‘കൊയ കൊയ’പാട്ടുകള്‍ മലയാളസംഗീതത്തിനും ഭാഷയ്ക്കും അപമാനം ! വിനീത് ശ്രീനിവാസനെ അധിക്ഷേപിച്ച് പോസ്റ്റുമായി ഇടത് രാഷ്ട്രീയ നിരീക്ഷകന്‍

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വിനിത് ശ്രീനിവാസന്‍. നടന്‍,ഗായകന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തിയാണ് വിനീത്.

നിരവധി ഗാനങ്ങള്‍ വിനീത് ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ എന്ന ഗായകനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇടതു രാഷ്ട്രീയ നിരീക്ഷകനായ റെജി ലൂക്കോസ്.

വിനീത് ശ്രീനിവാസന്റെ സംഗീതം അരോചകമാണെന്നും മലയാള ഭാഷയ്ക്കും സംഗീതത്തിനും അപമാനമാണെന്നും റെജി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

റെജിയുടെ ഫോസ്ബുക്ക് പോസ്റ്റ്…

എന്നോട് ആരെങ്കിലും എനിക്ക് ഏറ്റവും അരോചകമായത് എന്തെന്നു ചോദിച്ചാല്‍ ഈ മനുഷ്യന്റെ (വിനീത് ശ്രീനിവാസന്‍) പാട്ടുകേള്‍ക്കുന്നതാണന്ന് നിസ്സംശയം പറയും. കൊയ കൊയ കൊഞ്ചിക്കൊണ്ടുള്ള ഇദ്ദേഹത്തിന്റെ പാട്ടുകള്‍ മലയാളസംഗീതത്തിനും ഭാഷയ്ക്കും അപമാനമാണ്.

എന്തു ചെയ്യാം സകല പാട്ടുകളും പാടുന്നത് ഈ സംഗീതം എന്തെന്നറിയാത്ത മനുഷ്യനാണന്നതാണ് കാലഘട്ടത്തിന്റെ ഗതികേടും നാണക്കേടും. മുഴുവന്‍ പാട്ടുകളും ഇങ്ങേര്‍ പാടുന്നത് എന്ത് അഡ്ജസ്റ്റുമെന്റാണ്. എത്രയോ മിടുമിടുക്കരുടെ അവസരമാണ് ഈ ലോബിയിങ് കാരന്‍ തകര്‍ക്കുന്നത്.

Related posts

Leave a Comment