അന്യരെ സഹായിക്കുന്ന ചെക്കനെ വേണ്ടെന്ന് പെണ്ണ്!! പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയതോടെ പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി; യുവാവിന്റെ കല്യാണം മുടങ്ങിയ സംഭവമിങ്ങനെ

മറ്റുള്ളവരെ സഹായിക്കുന്നത് അത്ര വലിയ കുറ്റമാണോ ? അതെയെന്നാണ് തിരുവല്ല കവിയൂര്‍ സ്വദേശിയായ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ മനു എം നായരുടെ അനുഭവം തെളിയിക്കുന്നത്. പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് ലീവിന് വന്നപ്പോള്‍ സഹായം ചെയ്യാന്‍ മനു പോയിരുന്നു. സാധനങ്ങള്‍ തലച്ചുമടായി കൊണ്ടുപോയ ചിത്രങ്ങള്‍ പുറത്തു വന്നതോടെ തനിക്കും നാട്ടുകാര്‍ക്കും നാണക്കേടായെന്ന് പെണ്‍കുട്ടിയും വീട്ടുകാരും പറഞ്ഞു. ഒടുവില്‍ അവര്‍ കല്യാണത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.

മനുവിന്റെ സുഹൃത്തും ജോത്സ്യനും കൂടിയായ ഹരി പത്തനാപുരമാണ് വിവാഹം മുടങ്ങിയ കഥ പങ്കുവച്ചിരിക്കുന്നത്. ദുരിതബാധിതര്‍ക്ക് ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങിയ ചാക്കുകെട്ടുകള്‍ ചുമന്ന് ഹാളില്‍ വയ്ക്കുന്നതും, ഹെലികോപ്റ്ററില്‍ തലചുമടായി കൊണ്ട് കയറ്റുന്നതുമൊക്കെ അറിഞ്ഞതോടെ ഈ ചുമടെടുപ്പ് തന്നെയാണ് ഓഫീസിലും മനുവിനുള്ളതെന്ന് വിചാരിച്ച് പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

ഹരി പത്തനാപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്…..

”പ്രളയത്തിന്റെ വിഷമതകളെപ്പറ്റി ധാരാളം കഥകള്‍ മാധ്യമങ്ങളിലൂടെയും അല്ലാതെയും നമ്മള്‍ കേട്ടു.എന്നാല്‍ നിങ്ങളാരും ഇതു വരെ കേള്‍ക്കാത്ത ഒരു പ്രളയകഥ സൊല്ലട്ടുമാ….

എന്നൊടൊപ്പം ചിത്രത്തിലുള്ളത് മശൃളീൃരല ഇല്‍ ഉദ്യോഗസ്ഥനായ മനുവാണ് മനു എം നായര്‍. ഡല്‍ഹിയിലെ airforce അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലാണ് മനു സേവനം അനുഷ്ഠിക്കുന്നത്…..തിരുവല്ല കവിയൂര്‍ സ്വദേശിയാണ്… മേജര്‍ ഹേമന്ത് രാജിനും ( Hemant Raj മേജര്‍ റാങ്കിലുള്ള സ്‌കാഡെന്‍ ലീഡര്‍ അന്‍ഷ.വി.തോമസിനും (Ansha V Thomas)ഒപ്പം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചെങ്ങന്നൂരില്‍ നേതൃത്വം നല്‍കിയ മനുഷ്യ സ്‌നേഹിയാണ് മനു….

ഓണം ആഘോഷിക്കാനും സ്വന്തം വിവാഹത്തിന്റെ അവശ്യങ്ങള്‍ക്കുമായാണ് അവധിയെടുത്ത് മനു നാട്ടില്‍ എത്തിയത്….നാട്ടിലെ പ്രളയദുരിതം കണ്ടപ്പോള്‍ അവധിക്കു വന്ന അവശ്യങ്ങളൊക്കെ മനു മറന്നു….അവധിയില്‍ നില്‍ക്കുമ്‌ബോള്‍ ഇത്തരം സഹസികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് എന്തെങ്കിലും സംഭവിച്ചാല്‍ ഔദ്യോഗികമായ പിന്തുണ കിട്ടില്ല എന്ന് പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും മനു വഴങ്ങിയില്ല…

അവധിയിലാണെന്ന് അറിയിച്ചുകൊണ്ട് തന്നെ അനുഷയോടൊപ്പം ഹെലികോപ്റ്റര്‍ ദുരിതാശ്വാസപ്രവര്‍ത്ഥനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
വിവാഹത്തിനായി വാക്കാല്‍ ചില ഉറപ്പുകള്‍ കിട്ടിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിളിച്ചപ്പോള്‍ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ആണെന്നറിയിച്ചു.

മാധ്യമങ്ങളായ Prince Pangadan..Shammi Shammy Prabhakar..Deepu revathy S Lallu…Syam Devaraj Meppurathu..Renjith Ramachandran..Ajay Ghosh.shajan scaria നിങ്ങള്‍ ചെയ്ത ലൈവ് കണ്ടിട്ടാണോ അതോ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരെങ്കിലും നേരിട്ട് അവിടെ വന്നതാണോ എന്നറിയില്ല,.. എന്തായാലും ആ വിവാഹാലോചന മുടങ്ങിപ്പോയി….പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങിയ ചാക്കുകെട്ടുകള്‍ ചുമന്ന് ഹാളില്‍ വയ്ക്കുന്നതും, ഹെലികോപ്റ്ററില്‍ തലചുമടായി കൊണ്ട് കയറ്റുന്നതും, മറ്റു കഷ്ടപ്പാടുകളുമൊക്കെ പെണ്ണിന്റെ വീട്ടുകാര്‍ അറിഞ്ഞത്രേ.

Airforce ഇല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലാണ് ജോലി എന്നതൊക്കെ വെറുതെയാണെന്നു അവര്‍ കരുതിക്കാണും….ഈ ചുമടെടുപ്പ് തന്നെയാണ് airforce ഇലെ ഓഫീസിലും മനുവിനുള്ളതെന്ന് അവര്‍ തെറ്റിദ്ധരിച്ചു.

നിങ്ങളുടെ യഥാര്‍ത്ഥ ജോലി അവരെയൊന്നു ബോധ്യപ്പെടുത്തിക്കൂടെ എന്ന് എന്നെ കാണാന്‍ എത്തിയ മനുവിനോട് ഞാന്‍ ചോദിച്ചു………

‘ഞാനൊരു പട്ടാളക്കാരനാണ്. ചിലപ്പോള്‍ ഇത്‌പോലെയുള്ള ദുരന്തസ്ഥലങ്ങളിലും യുദ്ധമുഖത്തും ഒക്കെ പോകേണ്ടി വരുകയാണെന്ന് കരുതുക…..ഇപ്പോഴേ പിന്നില്‍ നിന്നുള്ള ഈ വിളിയാണെങ്കില്‍ പിന്നീടെങ്ങനെ സഹിക്കും ചേട്ടായീ” എന്നായിരുന്നു പാവം മനുവിന്റെ ഉത്തരം.

ജയ് ഹിന്ദ്.’

Related posts