കണ്ണൂർ: കിഴുന്നയിൽ 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛന്റെ സുഹൃത്തായ മധ്യവയസ്കനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കിഴുന്നയിലെ ഗണേശ(52)നെയാണ് എടക്കാട് പോലീസ് പിടികൂടിയത്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തായ ഗണേശൻ വീട്ടിൽ നിത്യസന്ദർശകനായിരുന്നു.
വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് എത്തി പെൺകുട്ടിയെ ഗണേശൻ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പീഡനവിവരം കുട്ടി പുറത്ത് പറഞ്ഞത്. സ്കൂൾ അധികൃതരുടെ നേതൃത്വത്തിലാണ് എടക്കാട് പോലീസിൽ പരാതി നൽകിയത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.