മരണത്തിന് മുമ്പ് അവകാശികള്‍ക്കായി വില്‍പ്പത്രം എഴുതി വയ്ക്കുക എന്നത് സാധാരണമാണ്. എന്നാല്‍ കൊറോണ ബിയറിന്റെ സ്ഥാപകനും അതിസമ്പന്നനുമായ അന്റോണിയോ ഫെര്‍ണാ സ് തന്റെ മരണത്തിന് മുമ്പ് തയാറാക്കിയ വില്‍പ്പത്രം ഇതുവരെ ആരും തയാറാക്കാത്ത വിധത്തിലുള്ള ഒന്നായിരുന്നു. താന്‍ വളര്‍ന്ന ഗ്രാമത്തില്‍ ഇപ്പോള്‍ ജീവിക്കുന്ന എല്ലാവര്ക്കും 200 കോടി രൂപ വീതം നല്‍കണമെന്നായിരുന്നു അദേഹം വില്‍പ്പത്രത്തില്‍ എഴുതിയത്. ഇതറിഞ്ഞ പാവപ്പെട്ട ഗ്രാമവാസികളുടെ അവസ്ഥയാണ് രസകരം. പലരും ഈ കേള്‍ക്കുന്നത് സത്യമാണോ എന്ന് വിശ്വസിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്. എല്ലാവര്ക്കും ഒരുപോലെ ലോട്ടറി അടിച്ചിരിക്കുകയല്ലേ.
സ്പെയിനിലെ സെറെസെയില്‍സ് എന്ന സ്ഥലത്താണ് അന്റോണിയ വളര്‍ന്നത്. ഇവിടെ ഇപ്പോള്‍ താമസിക്കുന്ന 80 പേര്‍ക്കാണ് 200കോടി വീതം അന്റോണിയോ നല്‍കുന്നത്. കടുത്ത ദാരിദ്രം മൂലം തന്റെ പതിനാലാമത്തെ വയസ്സില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്ന ആളാണ് അന്റോണിയോ. പിന്നീട് 32-ാമത്തെ വയസിലാണ് അന്റോണിയോ കുടുംബസമേതം മെക്സിക്കോയിലേക്ക് കുടിയേറിയത്. തുടര്‍ന്ന് കഠനാധ്വാനത്തിലൂടെ കൊറോണ ബിയര്‍ നിര്‍മ്മിക്കുന്ന ഗ്രൂപ്പോ മൊഡോലൊ എന്ന കമ്പനിയുടെ സിഇഒ സ്ഥാനത്തുവരെ എത്തി.
കോടീശ്വരനായിരുന്നെങ്കിലും സഹജീവികളോട് എന്നും കരുണയോടെ ഇടപെട്ടിരുന്ന ഇയാള്‍ തികഞ്ഞമനുഷ്യസ്നേഹിയായിരുന്നു. താന്‍ പിന്നിട്ട വഴികളെ അദേഹം എന്നും ഓര്‍ത്തിരുന്നു. ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സന്നദ്ധ സംഘടനകളിലും പങ്കാളിയായിരുന്നു അന്റോണിയൊ.