സ്ക്രിപ്റ്റ് ടു സ്ക്രീൻ കാറ്റഗറിയിൽ വെറും 16 മണിക്കൂർ കൊണ്ടു പൂർത്തീകരിച്ച ‘എന്ന് സാക്ഷാൽ ദൈവം’ എന്ന സിനിമ ലോക റിക്കാർഡ് നേട്ടത്തിനർഹമായിരിക്കുന്നു.
പ്രീപ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്തതിലൂടെയാണ് സിനിമ ലോകത്തിന്റെ നെറുകയിലെത്തിയത്.
യുആർഎഫ് (യൂണിവേഴ്സൽ റിക്കാർഡ്സ് ഫോറം) വേൾഡ് റിക്കാർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റിക്കാർഡ്സ് ബഹുമതികളാണ് ചിത്രം കരസ്ഥ മാക്കിയത്. ഡബ്ല്യു എഫ് സി എൻ , സി ഓ ഡി, മൂവിവുഡ് എന്നീ ഒടിടി പ്ളാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
സ്ത്രീധനപീഡനം കാരണം ആത്മഹത്യ ചെയ്ത പെണ്കുട്ടിയുടെ മരണത്തിനു പിന്നിലെ ദുരൂഹത തേടി മരണ വീട്ടിൽ എത്തുന്ന യുട്യൂബ് വ്ളോഗറും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തിരുവനന്തപുര ത്തായിരുന്നു മുഴുവൻ ചിത്രീകരണവും നടന്നത്. അനസ് ജെ റഹിം, മാനസപ്രഭു, കെ പി എ സി സുജിത്ത്, സുദർശനൻ റസ്സൽപുരം, ശരൻ ഇൻഡോകേര, അഭിഷേക് ശ്രീകുമാർ, ജലതാ ഭാസ്കർ, റ്റി സുനിൽ പുന്നക്കാട്, സജിലാൽ, അഭിജിത്, സുരേഷ്കുമാർ, ജയചന്ദ്രൻ തലയൽ, വിപിൻ ഹരി എന്നിവർ അഭിനയിക്കുന്നു.
ഇൻഡിപെൻഡന്റ് സിനിമാ ബോക്സിന്റെ ബാനറിൽ ശ്രീവിഷ്ണു ജെ എസ്, ജിനു സെലിൻ, സ്നേഹൽറാവു, ദീപു ആർ എസ്, ശിവപ്രസാദ് എന്നിവർ ചേർന്നാണ് നിർമാണം. രചന, എഡിറ്റിംഗ്, ഛായാഗ്രഹണം, സംവിധാനം എന്നിവ നിർവ്വഹിച്ചത് എസ്.എസ്. ജിഷ്ണുദേവാണ്.
സിങ്ക്സൗണ്ട്, സൗണ്ട് ഡിസൈൻ, മിക്സിംഗ് – ശ്രീവിഷ്ണു ജെ എസ്, സഹസംവിധാനം – അഭിഷേക് ശ്രീകുമാർ, ടെക്നിക്കൽ കോ ഓർഡിനേറ്റർ – സേതുലക്ഷ്മി, പോസ്റ്റർ ഡിസൈൻ-വിനിൽ രാജ്. പിആർഒ അജയ് തുണ്ടത്തിൽ