സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലുമായി പാകിസ്ഥാന് സര്‍ക്കാര്‍.
ചൊവ്വാഴ്ച രാത്രി പാക് പാര്‍ലമെന്റില്‍ നിയമമന്ത്രി അസം നസീര്‍ തരാര്‍ ബില്‍ അവതരിപ്പിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ സ്വമേധയാ കേസെടുക്കാനുള്ള അധികാരത്തെ രണ്ട് ജഡ്ജിമാര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ്, അധികാര പരിധി വെട്ടിക്കുറയ്ക്കുന്ന നിയമവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
ബില്‍ ക്യാബിനറ്റ് ചര്‍ച്ച ചെയ്തതിന് ശേഷമാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സുപ്രീംകോടതിക്ക് മുന്നിലുള്ള എല്ലാ കേസുകളിലും അപ്പീലുകളിലും ചീഫ് ജസ്റ്റിസും മുതിര്‍ന്ന രണ്ട് ജഡ്ജിമാരും അടങ്ങിയ ഒരു ബെഞ്ച് പരിഗണിക്കുകയും തീര്‍പ്പാക്കുകയും ചെയ്യും.
സുപ്രീംകോടതി സ്വമേധയ കേസെടുത്ത് വിധി പറഞ്ഞ സംഭവങ്ങളില്‍ 30 ദിവസത്തിനുള്ളില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാനുള്ള അവസരം ഒരുക്കുമെന്നും ബില്ലില്‍ പറയുന്നു.