തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച പെണ്‍കുട്ടി ഗംഗേശാനന്ദയുടെ അഭിഭാഷകന് അയച്ച കത്ത് പുറത്ത്. തന്നെ സ്വാമി ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും തന്റെ മൊഴിയായി പുറത്തു വന്നത് പോലീസ് കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സുഹൃത്തായ അയ്യപ്പദാസും മറ്റു രണ്ടു പേരും ചേര്‍ന്നാണ് സ്വാമിയെ ആക്രമിച്ചതെന്നും കത്തില്‍ പറയുന്നു. ഗംഗേശാന്ദയുടെ അഭിഭാഷകന് കത്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
സ്വാമി പീഡിപ്പിച്ചിട്ടില്ല; ജനനേന്ദ്രിയം മുറിച്ചത് ഞാനല്ല..! സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പെണ്‍കുട്ടി; തന്റെ മൊഴിയായി മുമ്പ് പുറത്തു വന്നത് പോലീസ് കെട്ടിച്ചമച്ചത്…
