മലയാളികളുടെ പ്രിയ നടിമാരുടെ നിരയിൽ മുൻപന്തിയിലാണ് മഞ്ജു വാര്യരുടെ സ്ഥാനം. അടുത്തിടെ ബിഎംഡബ്ല്യുവിന്റെ 1250 ജിഎസ് എന്ന ബൈക്ക് മഞ്ജു സ്വന്തമാക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ബൈക്ക് റൈഡിന്റെ ഏതാനും ചിത്രങ്ങൾ താരം പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ വൈറലാണ്. ബ്ലാക്ക് ജാക്കറ്റും അണിഞ്ഞുള്ള ഫോട്ടോ പങ്കുവച്ച് ‘You got this, girl!’ എന്നാണ് മഞ്ജു കുറിച്ചിരുന്നത്.
ഈ ചിത്രങ്ങൾക്ക് നടി നവ്യ നായർ നൽകിയ കമന്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. മഞ്ജു വാര്യർ ബൈക്കിൽ ഇരിക്കുന്ന ഫോട്ടോ പങ്കുവച്ച്, “സമ്മതിച്ചു ചേച്ചീ..
ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു,” എന്നാണ് നവ്യ കുറിച്ചത്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. തങ്ങൾക്കൊരു പ്രചോദനമാണ് മഞ്ജുവെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.