തിരുവനന്തപുരം: ദേവികുളം എംഎൽഎ എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ 8.30ന് സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇത്തവണയും തമിഴിൽ തന്നെയായിരുന്നു എംഎൽഎയുടെ സത്യപ്രതിജ്ഞ.
മേയ് 24ന് നടത്തിയ സത്യപ്രതിജ്ഞയിൽ അപാകത കണ്ടെത്തിയതിനെത്തുടർന്നാണ് എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
എ.രാജ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. എ.രാജയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച് നിയമ വകുപ്പിനോട് സ്പീക്കർ റിപ്പോർട്ട് തേടിയിരുന്നു.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എ. രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സ്പീക്കർ ആവശ്യപ്പെട്ടത്.