കേട്ടിട്ടുണ്ടോ കളിക്കിടയില്‍ ഇങ്ങനെയൊരു സ്റ്റേഡിയം അനൗണ്‍സ്മെന്റ് ഇല്ലേ ..ഇല്ല .. ഇനി ഉണ്ടാകാനും ഇടയില്ല…!!! ഷാല്‍ക്കെയും അയാക്സ് ആംസ്റ്റര്‍ഡാമും തമ്മിലുള്ള യൂറോപ്പാ ലീഗ് ക്വാര്‍ട്ടറിലെ രണ്ടാംപാദ മത്സരം നടക്കുകയായിരുന്നു. എഴുപതിനായിരം കാണികള്‍ക്കിടയില്‍ ആന്ദിറിയാസ് എന്നൊരു യുവാവും തന്റെ ഇഷ്ട ടീം ഷാല്‍ക്കെയുടെ വിജയത്തിനായി തുടികെട്ടുന്ന ഹൃദയവും ആയി കാത്തിരിക്കുകയായിരുന്നു.
ഈ ആവേശത്തിനിടയില്‍ അയാള്‍ തന്റെ പ്രിയതമ പൂര്‍ണ ഗര്‍ഭിണി ആയിരുന്നു എന്നകാര്യം ഓര്‍ത്തിരിക്കുവാനും ഇടയില്ല. അപ്പോഴാണ് കളിക്കിടയില്‍ അടിയന്തിരമായ ഈ അറിയിപ്പുണ്ടായത്. “ആന്‍ഡ്രിയാസ് ഉടന്‍ നീ വീട്ടിലെത്തണം നീ അച്ഛനായിരിക്കുന്നു”. പിന്നെ സ്റ്റേഡിയം പടര്‍ന്നുപിടിച്ച ആശംസാ ഗാനമായിരുന്നു. അതിനിടയില്‍ പാവം ചെറുപ്പക്കാരന് എങ്ങിനെയോ പുറത്തേക്കുള്ള വഴി കണ്ടെത്തി. വീട്ടിലേക്കു വച്ചുപിടിച്ചു. ഒരു വശത്തു കളി അവസാനം വരെ കാണാനാകാത്തതിലെ ദുഖം. മറുവശത്തു തന്റെ ഓമന കുഞ്ഞിനെ ആദ്യമായി കാണുവാനുള്ള ആവേശവും. എന്തായാലും ഫുട്ബാള്‍ ചരിത്രത്തിലെ മറ്റൊരു രസകരമായ അധ്യായവും ആയി വിചിത്രമായ ഈ അനൗണ്‍സ്മെന്റ്.
ഡോ. മുഹമ്മദ് അഷ്റഫ്