പൈസ ചെലവാക്കി പെണ്ണുകെട്ടി, വിവാഹ ശേഷം പതിനഞ്ചാം മിനിറ്റില്‍ തന്നെ വിവാഹ മോചനം, ക്ഷേത്ര മുറ്റത്ത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍; കഷ്ടപ്പെട്ട് പെണ്ണുകെട്ടിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

കഷ്ടപ്പെട്ട് ഒരു കല്യാണം കഴിച്ചു. തൊട്ടടുത്ത നിമിഷം എട്ടിന്റെ പണിയും കിട്ടി. ഒരു യുവാവിന് സംഭവിച്ച ദുരന്തമാണ് വരനെ തേടിയെത്തിയത്. രാജസ്ഥാന്‍ സ്വദേശിയായ സജ്ജന്‍സിങ്ങ് എന്ന യുവാവിന്റെ വിവാഹ ദിവസമാണ് സുഹൃത്തുക്കളേയും ബന്ധുക്കളേയും ഞെട്ടിച്ച് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രായമേറെ ആയിട്ടും വിവാഹം നടക്കാത്ത സജ്ജന്‍സിങ്ങ് ഒടുവില്‍ ഇയാളുടെ ബന്ധുവിന്റെ വിവാഹത്തിന് വധുവിനെ കണ്ടെത്തിയ ബ്രോക്കര്‍ മധ്യപ്രദേശ് സ്വദേശിയായ അനിതയെ സമീപിക്കുകയും തനിക്ക് ഒരു പെണ്‍കുട്ടിയെ കണ്ടെത്തണമെന്ന കാര്യം അവതരിപ്പിക്കുകയും ചെയ്തു.

രണ്ടര ലക്ഷം രൂപ തരാമെങ്കില്‍ വധു കൈവശമുണ്ടെന്ന അനിതയുടെ വാക്കുകള്‍ വിശ്വസിച്ച് ഉജ്ജയിനിലെ ഒരു ക്ഷേത്രത്തിലെത്തിയ ഇയാള്‍ക്കും കുടുബത്തിനും നേരിടേണ്ടി വന്നത് കടുത്ത പ്രശ്നങ്ങളായിരുന്നു. ക്ഷേത്രത്തില്‍ വധുവിനൊപ്പം കാത്തുനിന്ന ബ്രോക്കര്‍ക്ക് പണം നല്‍കിയ ശേഷം വിവാഹം നടത്തി ബ്രോക്കറും സഹായിയും അവിടുന്നു പോവുകയും ചെയ്തു. എന്നാല്‍ വീട്ടിലേക്ക് പോകാനായി വരന്‍ വധുവിനെ കൂട്ടി കാറില്‍ കയറിയതോടെ കഥ മാറി. പെണ്ണ് കാറില്‍ നിന്നും കരയാന്‍ തുടങ്ങി. അപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പത്ത് മിനുട്ട് നേരത്തേക്ക് കല്യാണ പെണ്ണായി അഭിനയിച്ചാല്‍ പതിനായിരം രൂപ തരാമെന്ന് അനിതയും സുഹൃത്ത് മുകേഷും പറഞ്ഞത് അനുസരിച്ചാണ്ഈ നാടകത്തിന് തയ്യാറായതെന്നും തനിക്ക് രണ്ടു മക്കള്‍ ഉണ്ടെന്നും ഇവര്‍ പറഞ്ഞു. പിന്നെ എന്തു ചെയ്യും ഒടുവില്‍ വിവാഹ മോചനം നടത്തി. അനിതയ്ക്കും മുകേഷിനുമായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Related posts