മോശം വാര്‍ത്തകള്‍ കൂടുതല്‍ കേള്‍്ക്കുന്ന ലോകത്തുനിന്നൊരു പ്രകാശം പരത്തുന്ന വാര്‍ത്ത. 24 ആഴ്ച വളര്‍ച്ചയുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ 37കാരിയായ മാതാവ് കാന്‍സര്‍ ചികിത്സ വേണ്ടെന്നുവച്ചു. അതും സ്വന്തം കുഞ്ഞിനുവേണ്ടി. ഒടുവില്‍ അവര്‍ മരണത്തിന് കീഴടങ്ങി. കാരി ഡെക് ലീന്‍ (37) എന്ന സ്ത്രീയാണ് തന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ കാന്‍സര്‍ ചികിത്സ നിഷേധിച്ചത്. ഏഴുമാസമായി കാരിക്കു ഗുരുതരമായ ഗ്ലിയൊബ്ലാസ്റ്റോമ എന്ന അപൂര്‍വമായ ക്യാന്‍സര്‍ രോഗമാണെന്ന് കണ്ടെത്തിയിരുന്നു.
ലോകത്തിന് പ്രകാശമായി എരിഞ്ഞടങ്ങിയ ഡെക്ലീനിന്റെ കഥ ഇപ്പോള്‍ ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ പരക്കുകയാണ്. മിഷിഗണ്‍ യൂണിവേഴ്സിറ്റി ക്ലിനിക്കില്‍ പ്രവേശിപ്പിച്ച ഇവരെ ഡോക്ടര്‍മാര്‍ പരിശോധിച്ച് ക്യാന്‍സറിനുള്ള കീമോതെറാപ്പി ചികില്‍സവേണമെന്ന് നിര്‍ദേശിച്ചു. ഗര്‍ഭസ്ഥശിശുവിനെ കീമോതെറാപ്പി ദോഷം ചെയ്യുമെന്നതിനാല്‍ ഗര്ഭഛിത്രംനടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍, തന്റെ ജീവനക്കേള്‍ വലുത് കുഞ്ഞിന്റെ ജീവനാണെന്നു പറഞ്ഞ കാരി, കീമോ തെറാപ്പി നിരസിക്കുകയായിരുന്നു.
തുടര്‍ന്ന്, രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നു ലൈഫ് സപ്പോര്‍ട്ടിലായിരുന്ന കാരിയെ സെപ്റ്റംബര്‍ ആറിന് സിസേറിയന് വിധേയയാക്കി. 24 ആഴ്ചയും അഞ്ചുദിവസവും പ്രായമുള്ള കുഞ്ഞിനെയാണ് സിസേറിയനിലൂടെ പുറത്തെടുത്തത്. കാരിയ്ക്കും ഭര്‍ത്താവ് നിക്ക് ഡെക് ലീനും മറ്റ് അഞ്ച് മക്കള്‍ കൂടി ഉണ്ട്. ഇതില്‍ മൂത്ത കുട്ടിക്ക് 18 ഉം ഇളയകുട്ടിക്ക് രണ്ടും വയസാണുള്ളത്. കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്ത് മൂന്നു ദിവസത്തിനുശേഷമാണ് അവര്‍ മരണംവരിച്ചത്.