അടുത്തദിവസം കല്യാണം, എന്നിട്ടും അഞ്ജലിക്ക് പ്രധാനം വെള്ളപ്പൊക്കത്തില്‍ വലയുന്ന ജനങ്ങള്‍ തന്നെ, വിവാഹത്തിന് പന്തലുയര്‍ന്നിട്ടും ദുരിതാശ്വാസത്തിന് മുന്നില്‍ നില്ക്കുന്ന ഈ വധുവിനെ അറിയാം

അഞ്ജലി രവിയെന്ന പെണ്‍കുട്ടിയുടെ കല്യാണം ഓഗസ്റ്റ് 19നാണ്. ഇനി കഷ്ടിച്ച നാലുദിവസം മാത്രം. എന്നാല്‍ ഒരു ജനത മുഴുവന്‍ കനത്ത മഴയില്‍ കഷ്ടപ്പെടുമ്പോള്‍ ആ പെണ്‍കുട്ടിക്ക് എങ്ങനെ വീട്ടില്‍ സ്വസ്ഥമായിരിക്കാന്‍ പറ്റും. കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയിലെ ജീവനക്കാരിയാണ് ഈ പെണ്‍കുട്ടി. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്തെ കാലവര്‍ഷ കെടുതിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത് ഇവരാണ്.

അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പിലായി 60000ത്തോളം ആളുകളാണ് കഴിയുന്നത്. ഇവര്‍ക്ക് സഹായവുമായി കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള ജനങ്ങള്‍ കൈകോര്‍ത്തിറിങ്ങിയിരിക്കുകയാണ്. വീട്ടില്‍ പോലും പോകാതെ ദുരിതബാധിത പ്രദേശങ്ങളില്‍ രാവും പകലുമില്ലാതെ കഷ്ടപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാതൃകയാണ്. വീട്ടില്‍ പോകാതെ ദിവസങ്ങളായി ഓഫീസില്‍ തങ്ങി ജോലി ചെയ്യുന്ന വില്ലേജ് ഓഫീസറായ മകനെ കാണാന്‍ അമ്മയെത്തിയതും വാര്‍ത്തയായിരുന്നു.

Related posts